സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ പേരാവൂർ ഏരിയ സമ്മേളനം

പേരാവൂർ: സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അംഗം പാറുക്കുട്ടി പതാകയുയർത്തി. ഏരിയാ പ്രസിഡന്റ് ജിജീഷ് വായന്നൂർ അധ്യക്ഷനായി.സ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ നിർമിക്കുന്നമുദ്രണം സിനിമയുടെ സ്വിച്ച് ഓൺ ജില്ലാ സെക്രട്ടറി ഗോപകുമാർ നിർവഹിച്ചു. ഫ്രാൻസിസ്, രാജീവ് നടുവനാട് , ടി.കെ.ബാഹുലേയൻ, ജിനീഷ് മംഗലത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന കലാകാരന്മാരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.