വാഹന വിൽപന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ്

Share our post

തിരുവനന്തപുരം: വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിൻ്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാകൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.

15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരിൽ സത്യവാങ്മൂലവും നൽകണം.

വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പുവരുത്തണം. വാഹനം വിറ്റതിനുശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന മുന്നറിയിപ്പ്. സാഹചര്യത്തിലാണ് ഈ

വാഹനം വിൽക്കുന്നത് അടുത്തബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ്വാഹനഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരിൽ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു. www.parivahan.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകൾ നൽകേണ്ടത്.

സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മൂന്നുമാത്രം

ആർ.ടി. ഓഫീസുകളിൽ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്ക് വാഹനം വിൽക്കുമ്പോൾ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം. വാങ്ങുന്ന വാഹനത്തിന്റെ വിവരം പരിവാഹൻ വെബ്സൈറ്റിലെ ഡിജിറ്റൽ കലണ്ടറിൽ രേഖപ്പെടുത്തും. പിന്നീട് വാഹനം ഡീംഡ് ഓണർഷിപ്പിലേക്കു മാറ്റും.പിന്നീട് വാഹനം അറ്റകുറ്റപ്പണിക്കും ട്രയൽ റണ്ണിനും മാത്രമേ പുറത്തേക്കിറക്കാവൂ. ഈ വാഹനം ആർക്കെങ്കിലും വിൽക്കുമ്പോൾ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്.എന്നാൽ, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഒട്ടേറെപ്പേർ അപേക്ഷിച്ചിട്ടും വാഹനവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

അപകടം പലവഴിക്ക്

ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ട കേസുകളിൽ ആദ്യ ഉടമയ്ക്കെതിരേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരവിധി വരുന്നത് പതിവാണ്. മയക്കുമരുന്ന് കടത്തിനും അക്രമങ്ങൾക്കും വാഹനം ഉപയോഗിച്ചാലും ഉടമ കുഴപ്പത്തിലാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!