Connect with us

Kannur

പഴശ്ശി ഡാം: ഷട്ടറടക്കും

Published

on

Share our post

കണ്ണൂർ: പഴശ്ശി സംഭരണിയിൽ ജല അതോറിറ്റി ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയായി.തുടർന്ന് പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ അടച്ച് ജല സംഭരണം നടത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ അറിയിച്ചു.


Share our post

Kannur

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ

Published

on

Share our post

സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് എയർ കേരള സർവീസ് നടത്തും.കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. മാർച്ചോടെ സർവീസ് തുടങ്ങാനാണ് പദ്ധതി. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.


Share our post
Continue Reading

Kannur

എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ : പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി.വടകര തൂണേരി സ്വദേശിയായ വിഘ്നേശ്വർ ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ എ.ടി.എം തക‍ർത്ത് മോഷണം നടത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.ഡിസംബർ 25ന് രാത്രി ഒന്നോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് എ.ടി.എം കൗണ്ടറിൽ എത്തിയത്.തൂമ്പ ഉപയോഗിച്ച് എ.ടി.എം മെഷീനിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു.എ.ടി.എം കൗണ്ടറിന് ഉള്ളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു .ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് വെള്ളിയാഴ്ച പ്രതിയെ പിടികൂടി. പ്രൊബേഷൻ എസ് ഐ വിനീതിന്റെ നേതൃത്വത്തിൽ എ എസ് ഐ സൗജിത്, തലശ്ശേരി എ എസ് പി സ്‍ക്വാഡ് അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സർവീസ് ജൂൺ ഒൻപത് വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി.പ്രതിദിന സർവീസ് ആയാണ് യാത്ര തുടരുക. ആഴ്ചയിൽ നാല് ദിവസം സർവീസ് എന്ന നിലയിൽ കഴിഞ്ഞ ജൂലൈ ഒരു മാസത്തേക്ക് അനുവദിച്ച ട്രെയിൻ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തുടരുകയാണ്.നവംബർ ഒന്ന് മുതലാണ് ട്രെയിൻ പ്രതിദിനമാക്കിയത്. സ്പെഷൽ ട്രെയിൻ സർവീസ് ആയതിനാൽ എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് തുടരും.രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.25ന് തലശ്ശേരിയിലും 8.36ന് മാഹിയിലും 9.45ന് കോഴിക്കോടും 11.45ന് ഷൊർണൂരുമെത്തും.തിരികെ വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 5.25ന് കോഴിക്കോടും തുടർന്ന് 6.41ന് തലശ്ശേരിയിലും രാത്രി 7.25ന് കണ്ണൂരിലും എത്തും.


Share our post
Continue Reading

Trending

error: Content is protected !!