Connect with us

Kannur

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി

Published

on

Share our post

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ ഷാജി പി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്‌ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച 3കിലോമീറ്റർ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴകടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി പി വിജയകരമായി പൂര്‍ത്തീകരിച്ചു.

കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ശ്രീ. സായി കൃഷ്ണ ഐ എ എസ്സും ഉദ്ഘാടനം ചെയ്തു.


Share our post

Kannur

11 വർഷം; യാത്രക്കാരുടെ മനസ്സിലേക്ക് ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ഗീത

Published

on

Share our post

കണ്ണൂർ : 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക എന്നത്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഗീതയുടെ മറുപടിയിങ്ങനെ–‘അയ്യോ, അത് അത്ര വലിയ കാര്യമല്ലന്നേ. പൊടിപിടിച്ച സീറ്റിൽ ഇരിക്കാനൊക്കില്ലല്ലോ. കണ്ടക്ടറുടെ സീറ്റ് തുടയ്ക്കുന്ന കൂട്ടത്തിൽ മറ്റു സീറ്റുകളും തുടച്ചുവൃത്തിയാക്കുമെന്നു മാത്രം’.

ഗീതയുടെ ഭർത്താവ് ബാലകൃഷ്ണനു ധർമശാല വ്യവസായ പാർക്കിൽ ഫാക്ടറിയുണ്ട്. വിവാഹശേഷം ഗീത അവിടെ അക്കൗണ്ടന്റായായിരുന്നു. ബന്ധുക്കളുടെ മക്കൾ പിഎസ്​സിക്കു പഠിക്കുന്നതു കണ്ട് ഒരു രസത്തിനു പഠിച്ചുതുടങ്ങിയെങ്കിലും പിന്നീട് ഗീത പഠനം ഗൗരവത്തിലെടുത്തു. അങ്ങനെ, കെഎസ്ആർടിസിയിൽ ജോലിക്കു കയറി. കണ്ണൂർ ഡിപ്പോയിലായിരുന്നു നിയമനം. കാസർകോട്ടേക്കും മാനന്തവാടിയിലേക്കുമുള്ള സർവീസുകളിലാണ് ഗീത ഇപ്പോഴുള്ളത്.ആദ്യമൊക്കെ വീട്ടുകാർക്കു ബുദ്ധിമുട്ടായിരുന്നു. ജോലിക്കു പോകാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ടി വരും. അന്നു മക്കളെല്ലാം ചെറിയ കുട്ടികളാണ്. എന്നാലും, അധ്വാനിച്ചു പഠിച്ചു നേടിയ ജോലി കൈവിടാൻ തോന്നിയില്ല’, ഗീത ചിരിച്ചു. ഗീതയുടെ മൂത്ത മകൻ പി.അഭിനന്ദ് യുകെയിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടാമത്തെ മകൻ പി.അഭിനവ് വിദ്യാർഥിയാണ്.


Share our post
Continue Reading

Kannur

രക്തപാതകൾ; കണ്ണൂർ ജില്ലയിൽ 15 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒൻപത് പേർ

Published

on

Share our post

കണ്ണൂർ : റോഡിൽ ഇന്ന് ആരുടെയും ജീവൻ പൊലിയരുതേ എന്ന പ്രാർഥനയോടെയാണ് കണ്ണൂരുകാരുടെ ഒരുദിനം തുടങ്ങുന്നത്. 2025 പിറന്ന അന്നു തുടങ്ങിയ വാഹനാപകട മരണങ്ങൾ ഓരോ ദിനവും ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും നിരത്തിൽ ഒരു ജീവൻ പൊലിഞ്ഞു. 15 ദിവസം അപകടങ്ങൾ കവർന്നത് ഒൻപതു ജീവൻ. കൂത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ബാർ ഹോട്ടലിൽ ഇലക്ട്രിഷ്യനായ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) ആണ് മരിച്ചത്.

2024ൽ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 212 പേരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത് 1500 പേരും. ആകെ 2700 അപകട. ഈ വർഷം തുടക്കം തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് കണക്കുകൾ പോകുന്നത്. ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർഥി മരിച്ച വാർത്തയാണ് പുതുവർഷത്തിൽ തന്നെ ജില്ല കേട്ടത്.

അപകടത്തിൽ 22 പേർക്കാണു പരുക്കേറ്റത്, കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം വയക്കാലിൽ എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് ആണു മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽപെട്ട നേദ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാണ് കൂടുതൽ പേർ മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചാണ് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരൻ മരിച്ചത്. ആറിന് കോയിപ്ര റോഡിൽ വെള്ളോറ സ്കൂളിനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏഴിന് ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനു സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേറ്റംകുന്ന് റോഡ് മഹലിൽ സജ്മീർ മരിച്ച അപകടം ഉണ്ടായത് രാത്രിയായിരുന്നു.

ഒൻപതിന് പാപ്പിനിശ്ശേരി വേളാപുരം പള്ളിക്കു സമീപം റോഡിലെ ബാരിക്കേഡിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് കയറിയുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ചേലേരി തെക്കേക്കര ആകാശ് വിഹാറിലെ പരേതനായ സി.കെ.മധുസൂദനന്റെയും സവിതയുടെയും ഏകമകനാണ് റോഡിൽ രക്തംവാർന്നൊഴുകി മരിച്ചത്. ബസിന് അരികുകൊടുക്കുമ്പോഴായിരുന്നു ബൈക്ക് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞത്.

10ന് കണ്ണൂർ ടൗണിൽ തളാപ്പിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറി‍ഞ്ഞ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ടാണു മരിച്ചത്. 11ന് തലശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറിയാണു മരിച്ചത്.

ഉളിയിൽ സംസ്ഥാനാന്തര പാതയിലുണ്ടായ അപകടത്തിൽ രണ്ടു ജീവനാണു നഷ്ടമായത്. മകന്റെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാർ സംസ്ഥാനാന്തര പാതയിൽ ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ അമ്മ ഉളിക്കൽ കാലാങ്കി കയ്യൂന്നപാറയിലെ കെ.ടി.ബീന (51), ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ മകൻ ഐടി കമ്പനി ജീവനക്കാരൻ മംഗളൂരുവിലെ ആനത്താരി ഹൗസിൽ എ.എ.ലിജോബി (37) എന്നിവരായിരുന്നു മരിച്ചത്.

കൂത്തുപറമ്പ് ടൗണിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച ഫാദിലും കൂട്ടുകാരും സഞ്ചരിച്ച കാർ എതിരെ വന്ന കോൺക്രീറ്റ് റെഡിമിക്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫാദിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്കും ഗുരുതര പരുക്കാണ്. ഗോകുലത്തെരു വഴി വില്ലേജ് ഓഫിസിന്റെ മുന്നിലെത്തിയ കാർ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് അൽപം സഞ്ചരിച്ചപ്പോഴാണ് എതിരെ വന്ന ലോറിയിൽ ഇടിച്ച് അപകടം ഉണ്ടായത്.


Share our post
Continue Reading

Kannur

പയ്യാമ്പലത്ത് വഴിയോര വിശ്രമകേന്ദ്രം വരുന്നു

Published

on

Share our post

ക​ണ്ണൂ​ര്‍: പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മേ​യ​ര്‍ മു​സ്​​ലി​ഹ് മ​ഠ​ത്തി​ല്‍ നി​ർ​വ​ഹി​ച്ചു.ടോ​യ്‍ല​റ്റ് കോം​പ്ല​ക്സും ക​ഫത്തീ​രി​യ​യും വി​ശ്ര​മ മു​റി​യും അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം, റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്.ക​ണ്ണൂ​ര്‍: പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മേ​യ​ര്‍ മു​സ്​​ലി​ഹ് മ​ഠ​ത്തി​ല്‍ നി​ർ​വ​ഹി​ച്ചു.

ടോ​യ്‍ല​റ്റ് കോം​പ്ല​ക്സും ക​ഫത്തീ​രി​യ​യും വി​ശ്ര​മ മു​റി​യും അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം, റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്.ഡെ​പ്യൂ​ട്ടി മേ​യ​ര്‍ അ​ഡ്വ.​പി. ഇ​ന്ദി​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഷ​മീ​മ, എം.​പി. രാ​ജേ​ഷ്, വി.​കെ. ശ്രീ​ല​ത, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ പി.​വി. ജ​യ​സൂ​ര്യ​ന്‍, അ​ഷ​റ​ഫ് ചി​റ്റു​ള്ളി, സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ര്‍ എം.​സി. ജ​സ്വ​ന്ത്, എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പി.​പി. വ​ത്സ​ന്‍, കോ​ണ്‍ട്രാ​ക്ട​ര്‍ മ​നോ​ജ്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!