അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; തടയാനെത്തിയ അയല്‍വാസികള്‍ക്കും കുത്തേറ്റു

Share our post

കാസർകോട്: ചെമ്മനാട് മാവില റോഡില്‍ അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. മാവില റോഡിലെ ചന്ദ്രൻ ആണ് മരിച്ചത്.അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളുടെ മുൻപില്‍ വെച്ചായിരുന്നു ആക്രമണം.

ഇവർ തമ്മിലുള്ള പ്രശ്നം തടയാൻ എത്തിയ രണ്ട് അയല്‍വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജ്യേഷ്ഠനും അനിയനും തമ്മില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യലഹരിയിലായിരുന്നു പ്രതി എന്നും പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസർകോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് ഗംഗാധരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!