ബെംഗളൂരുവിൽ വാഹനാപകടം; പേരാവൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു

Share our post

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രൻ്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!