തലശ്ശേരിയിലെ ഓട്ടോറിക്ഷകള്‍ 15ന് പണിമുടക്കും

Share our post

തലശ്ശേരി: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് ഏകദിന പണിമുടക്ക് സമരം പ്രഖ്യാപിച്ചു. ടി.എം.സി. നമ്ബർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുക, മുനിസിപ്പല്‍ അതിർത്തിയിലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങള്‍ തിരിച്ചറിയുന്ന ബോർഡുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു.എന്നീ യൂനിയനുകളാണ് സംയുക്ത സമരത്തിന് ആഹ്വാനം ചെയ്തത്.

14 അർദ്ധരാത്രി തുടങ്ങി 15 ന് അർദ്ധരാത്രി വരെയാണ് പണിമുടക്കെന്ന് നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ കണ്‍വീനർ ടി.പി.ശ്രീധരൻ അറിയിച്ചു. വടക്കൻ ജനാർദ്ദനൻ, കെ.എൻ.ഇസ്മയില്‍ (സി.ഐ.ടി.യു.), എൻ.കെ.രാജീവ് (ഐ.എൻ.ടി.യു.സി.), വി.പി.ജയരാമൻ, എം.കെ.ഷാജി, ജി.ഷൈജു (ബി.എം.എസ്), വി.ജലീല്‍, പി.നസീർ (എസ്.ടി.യു) എന്നിവരും സംഭന്ദിച്ചു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!