പാര്‍ടി നടപടി അംഗീകരിക്കുന്നു; മാധ്യമവാര്‍ത്തകള്‍ തള്ളി പി.പി ദിവ്യ

Share our post

കണ്ണൂർ : തന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകള്‍ തന്റേതല്ലെന്നും മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാൻ ഉത്തരവാദിയല്ലെന്നും പി.പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
പാർടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നുവെന്നും തനിക്ക് പറയാനുള്ളത് പാർടി വേദിയില്‍ പറയുമെന്നും മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാർത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാൻ ഉത്തരവാദിയല്ല .

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാർട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!