Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി

Published

on

Share our post

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Share our post

Kerala

ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യൂ, റോഡില്‍ പുലര്‍ത്തേണ്ട മാന്യതയാണത്; 1000 രൂപ വരെ പിഴ ഈടാക്കാം

Published

on

Share our post

വൈക്കം: രാത്രിയാത്രകളില്‍ എതിരേവരുന്ന വാഹനങ്ങളുടെ വെളിച്ചം പലരെയും അലോസരപ്പെടുത്താറുണ്ട്. ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യാതെ എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കണ്ണില്‍ വെളിച്ചം പതിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഹെഡ്ലൈറ്റ് ഡിംചെയ്യാതെ ഓടിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷന്‍ 2017, 31(4) പ്രകാരം കുറ്റകരമാണ്.മോട്ടോര്‍ വാഹനനിയമം 117 എ പ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാം. പിഴ ഈടാക്കാന്‍ കഴിയില്ല. കോടതിക്ക് മാത്രമാണ് പിഴ ഈടാക്കാനുള്ള അധികാരം. ആദ്യതവണ 500 രൂപയും രണ്ടാംതവണ 1000 രൂപയുമാണ് പിഴ. കൂടുതല്‍ ദൂരത്തേക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ഹെഡ്ലൈറ്റിലെ ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേക്ക് പ്രകാശം പരക്കും. ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെഡ് ലൈറ്റിന്റെ പ്രകാശം പതിക്കുക.

പല വാഹനനിര്‍മാതാക്കളും ഹാലജന്‍ ഹെഡ്ലൈറ്റുകള്‍ക്ക് പകരം എല്‍.ഇ.ഡി., എച്ച്.ഐ.ഡി., പ്രോജക്ടട് ലാമ്പുകള്‍ ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.ആര്‍.എ.ഐ.) അംഗീകാരത്തോടെയാണ് വാഹനങ്ങളുടെ ഓരോ ഭാഗവും നിര്‍മിക്കുന്നത്. ഹെഡ്ലൈറ്റുകളുടെ തീവ്രതസംബന്ധിച്ചും ഇവര്‍ പരിശോധന നടത്തും. അതിനുശേഷമാണ് വാഹനം പുറത്തിറക്കാന്‍ അനുമതി നല്‍കുന്നത്.

കമ്പനികള്‍ എ.ആര്‍.എ.ഐ.യുടെ അംഗീകാരത്തോടുകൂടി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍ക്കെതിരേ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അധികാരമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹെഡ്ലൈറ്റ് ഡിംചെയ്യേണ്ടത് എപ്പോള്‍

എതിരേവരുന്ന വാഹനം 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോള്‍.

തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്ന റോഡുകളില്‍.

വാഹനത്തിന്റെ തൊട്ടുപിന്നിലായി പോകുമ്പോള്‍

രാത്രിയില്‍ വശങ്ങളിലേക്ക് തിരിയാനായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍.


Share our post
Continue Reading

Kerala

വാട്സാപ്പ് വഴി വരുന്ന വിവാഹ ക്ഷണക്കത്ത് ഉടൻ തുറക്കരുതേ;മുന്നറിയിപ്പുമായി പോലീസ്

Published

on

Share our post

ന്യൂഡൽഹി: വാട്‌സാപ്പിലൂടെ വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ വരുന്നത് പുതിയ തട്ടിപ്പെന്ന മുന്നറിയിപ്പുമായി പോലീസ്. ഇന്നത്തെ കാലത്ത് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഉൾപ്പെടെ വിവാഹക്കത്ത് വാട്‌സാപ്പ് വഴി അയക്കുന്നത് പതിവാണ്. എന്നാൽ, വിവാഹ ക്ഷണക്കത്തെന്ന വ്യാജേന എത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കുമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നുമാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്.

വാട്‌സാപ്പ് വഴി എപികെ ഫയലുകളായാണ് വ്യാജ വിവാഹ ക്ഷണക്കത്തുകൾ എത്തുക. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിൽ പ്രവേശിക്കുന്ന മാൽവെയറുകൾ അതിലെ സ്വകാര്യ വിവരങ്ങൾ ചോർത്തും. ഇതോടെ നമ്മളറിയാതെ സന്ദേശങ്ങൾ അയക്കാനും പണം ചോർത്താനും ഹാക്കർമാർക്ക് കഴിയും. പരിചയമില്ലാത്ത നമ്പറിൽ നിന്നാകും വിവാഹ ക്ഷണക്കത്ത് നിങ്ങളുടെ വാട്‌സാപ്പിലേക്ക് എത്തുക. പരിചയക്കാർ ആരെങ്കിലുമാകാം എന്ന് കരുതി സന്ദേശത്തോടൊപ്പമുള്ള വിവാഹ കത്ത് കാണാനായി ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാരുടെ കൈകളിലെത്തും.

ഫോണിലെ കോൺടാക്‌ട് ലിസ്റ്റിലെ വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാർക്ക് ലഭിക്കുന്നതോടെ അവർക്ക് സന്ദേശങ്ങൾ അയക്കാനും പണം ആവശ്യപ്പെടാനും കഴിയും. മറ്റ് സ്വകാര്യ വിവരങ്ങൾ ദുരുപയോഗിച്ച് ഇവർ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി ഹിമാചൽ പ്രദേശിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡിഐജി മോഹിത് ചൗള പറഞ്ഞു. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള തുറക്കുമ്പോൾ സൂക്ഷിക്കണം. അത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫയൽ തുറക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.


Share our post
Continue Reading

Kerala

741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചു; കൊങ്കണിൽ വേഗം കൂടി; കേരളത്തിൽ വളവുകൾ തടസ്സം

Published

on

Share our post

കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ. വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങൾ ബലപ്പെടുത്തി, വളവുകൾ നിവർത്തുന്ന പ്രവൃത്തി ഇവിടെ ഇഴയുകയാണ്. മംഗളൂരു-ഷൊർണൂർ സെക്ഷനിൽ 110 കി.മീ. വേഗമുണ്ട്. ഷൊർണൂർ-എറണാകുളം സെക്ഷനിലെത്തുമ്പോൾ വന്ദേഭാരതിനടക്കം 80 കി.മീ. വേഗതയേ ഉള്ളൂ. എറണാകുളം-കായംകുളം-തിരുവനന്തപുരം റൂട്ടിൽ 110-ൽ ഓടിക്കാം. എന്നാൽ എറണാകുളം-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ 80-90 കിലോമീറ്ററേ പറ്റൂ.

ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്ററിൽ വേഗം 110 കി.മിറ്ററിൽനിന്ന് 130 കി.മീ. ആക്കി ഉയർത്തുന്ന പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. 288 വളവുകളാണ് നിവർത്തേണ്ടത്. ടെൻഡർ 2023 ജൂലായിലാണ് വിളിച്ചത്. എന്നാൽ പണി ഒന്നുമായില്ല. 12 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു നിർദേശം. കൊടും വളവുകളുടെ വൃത്തദൈർഘ്യം വർധിപ്പിച്ചും സ്ഥലമേറ്റെടുക്കാതെയുമാണ് പ്രവൃത്തി നടത്തുന്നത്.

തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകളാണ് നിവർത്തുന്നത്. 2023 ഒക്ടോബറിൽ ടെൻഡർ വിളിച്ചു. തിരുവനന്തപുരം-കായംകുളം (22), എറണാകുളം-ആലപ്പുഴ-കായംകുളം (10), എറണാകുളം-കോട്ടയം-കായംകുളം (22) ഷൊർണൂർ-എറണാകുളം (22) സെഷനുകളിലായി 40 സെന്റീമീറ്റർ മുതൽ ഒരുമീറ്റർ വരെ നീളത്തിലുള്ള വളവുകളാണ് നിവർത്തേണ്ടത്. തീവണ്ടികളുടെ ഓട്ടം ക്രമീകരിച്ചുള്ള ‘സമയ ഇടനാഴി’ (കോറിഡോർ ബ്ലോക്ക്്) യിലാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാൽ പല സെക്ഷനിലും ഇതിന്‌ സമയം കുറവാണ്.

കൊങ്കണിൽ കുതിക്കും

നേത്രാവതി, മംഗള എക്സ്‌പ്രസുകൾ ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളിൽ ഓടുന്ന 45 വണ്ടികളുടെ വേഗമാണ് കൊങ്കൺപാതയിൽ വർധിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലൂടെ ഓടുന്ന വണ്ടികളാണ്. പരമ്പരാഗത കോച്ചുകൾക്ക് വേഗം 110-ൽ കൂട്ടാനാകില്ല. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. നവംബർ ഒന്നുമുതൽ ജൂൺ 10 വരെ 100-110 കിലോമീറ്ററിലോടും. ഇതാണ് വർധിപ്പിച്ചത്.


Share our post
Continue Reading

Kerala2 mins ago

ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യൂ, റോഡില്‍ പുലര്‍ത്തേണ്ട മാന്യതയാണത്; 1000 രൂപ വരെ പിഴ ഈടാക്കാം

Kerala18 mins ago

വാട്സാപ്പ് വഴി വരുന്ന വിവാഹ ക്ഷണക്കത്ത് ഉടൻ തുറക്കരുതേ;മുന്നറിയിപ്പുമായി പോലീസ്

Kerala21 mins ago

741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചു; കൊങ്കണിൽ വേഗം കൂടി; കേരളത്തിൽ വളവുകൾ തടസ്സം

KOOTHUPARAMBA23 mins ago

ബെംഗളുരുവിൽ യുവതിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

Kerala25 mins ago

കൊടിക്കുത്തിമലയില്‍ സഞ്ചാരികളെ കാത്ത് തണുപ്പുംകോടയും

Kerala27 mins ago

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

IRITTY16 hours ago

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആംബുലൻസ് നാടിന് സമർപ്പിച്ചു

Kerala16 hours ago

ശബരിമല തീര്‍ഥാടകരെ സഹായിക്കാനും എ.ഐ; ‘സ്വാമി ചാറ്റ്‌ ബോട്ട്’ ഉടനെത്തും

MATTANNOOR16 hours ago

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

Kerala16 hours ago

അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരം;സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!