Connect with us

Local News

പൊറോറയിലെ വാറ്റ് കേന്ദ്രം പെരേരയും സംഘവും തകർത്തു

Published

on

Share our post

മട്ടന്നൂർ: പൊറോറ റോഡിൽ കവളയോട് മഹാഗണിക്കാട്ടിൽ നടത്തി വന്ന വാറ്റ് കേന്ദ്രം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ.എൽ. പെരേരയുടെ നേതൃത്വത്തിൽ തകർത്തു . 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വാറ്റ് കേന്ദ്രം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ , കെ. ആനന്ദകൃഷ്ണൻ, പ്രിവന്റ്റ്റീവ് ഓഫീസർ പി.വി.സുലൈമാൻ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വി. എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. വി. റിജുൻ , കെ. രാഗിൽ , ജി. ദൃശ്യ തുടങ്ങിയവരും പങ്കെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കർശന നടപടി ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.


Share our post

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!