ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Share our post

മുംബൈ : ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു. 35 വയസായിരുന്നു. നിതിൻ ആത്മഹത്യ ചെയ്‌തതായാണ് വിവരം. യുപിയിലെ അലിഗഡ് സ്വദേശിയാണ്. ‘ദാദാഗിരി 2’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്‌തനായ ടെലിവിഷൻ നടനാണ് നിതിൻ ചൗഹാൻ.

‘ദാദാഗിരി 2’ വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് സ്‌പ്ലിറ്റസ് വില്ല, സിന്ദഗി ഡോട്ട് കോം, ക്രൈം പട്രോൾ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഷോകളിൽ അഭിനയിച്ചു. 2022ലെ ‘തേരാ യാർ ഹൂൻ മെയ്ൻ’ ആണ് താരം അവസാനമായി അവതരിപ്പിച്ച ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു.

“എന്റെ പ്രിയപ്പെട്ടവനേ, സമാധാനത്തോടെ വിശ്രമിക്കൂ. ഞാൻ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. എല്ലാ പ്രശ്‌നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”- സഹനടൻ വിഭൂതി താക്കൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!