തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ നവംബര്‍ 14-ന്

കണ്ണൂർ: മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ 14ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ നടത്തും.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സഭകള്‍ സംഘടിപ്പിക്കുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു ഹരിത സഭയില്‍ 150 മുതല്‍ 200 കുട്ടികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമായി പങ്കെടുക്കേണ്ടത്.നേതൃത്വം നൽകാൻ സ്കൂളിൽ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തന ഏകോപന ചുമതല വഹിക്കുന്ന അധ്യാപകരും പങ്കെടുക്കണം.വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സഭയില്‍ അവതരിപ്പിക്കാം.ജില്ലയില്‍ 82 ഹരിത സഭകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹരിത കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.