കണ്ണൂർ കയാക്കത്തോൺ നവംബർ 24ന്

Share our post

കണ്ണൂർ: കണ്ണൂർ ഡി.ടി.പി.സി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നവംബർ 24 ന് പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂർ കയാക്കത്തോൺ സംഘാടക സമിതി യോഗം കെ വി സുമേഷ് എം. എൽ. എ ഉൽഘാടനം ചെയ്തു.

ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ മനോജ് ടി.സി അധ്യക്ഷത വഹിച്ചു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി പി, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുശീല എ വി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ പി, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജീഷ് കെ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പിപി വിനീഷ്, ഡിടിപിസി ഓഫീസ് മാനേജർ വിനീത എം വി, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ യോഗേഷ് പി, ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, വേൾഡ് വിഷൻ ന്യൂസ്. തളിപ്പറമ്പ് എം എൽ എയുടെ പ്രതിനിധി ആർ വിപിൻ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ നിക്കോളാസ് എം എ, സെക്രട്ടറി പ്രദീപൻ എ വി, ഹരിത കേരള മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വി കെ അഭിജത്ത് എന്നിവർ സംസാരിച്ചു

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ ഏഴ് മണിക്ക് കയാക്കിങ്ങിന് തുടക്കമാവും. മൊത്തം 11 കി.മീ ദൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരയ്ക്കാനെത്തും. സിംഗിൾ കയാക്കുകളും, ഡബിൾ കയാക്കുകളും ഉണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മൽസരം ഉണ്ടാകും.

ഡബിൾ കയാക്കുകളിൽ പുരുഷ ടീം, സ്ത്രീകളുടെ ടീം, മിക്‌സഡ് ടീം ഉണ്ടാകും. പ്രത്യേകം മൽസരം ഉണ്ടാകും. 50,000 രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്ക് ലഭിക്കുക. രജിസ്ട്രേഷൻ ഫീസ് സിംഗിൾ കയാക്കിന് 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്. രജിസ്‌ട്രേഷന് https:// events.dtpckannur.com/ ഫോൺ: 8590855255


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!