Connect with us

Kerala

സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രo

Published

on

Share our post

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.


Share our post

Kerala

ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

Published

on

Share our post

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Kerala

25 ശനിയാഴ്ചകൾ പ്രവൃത്തിദിനം: വിദഗ്ധസമിതിക്ക് എതിർപ്പ്

Published

on

Share our post

തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിന് വിദഗ്ധ സമിതിയുടെ തിരുത്ത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതനുസരിച്ച് യു.പി.,​ ഹൈസ്കൂൾ തലത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ ഒരു ശനിയാഴ്ചയേ ഇങ്ങനെ പ്രവൃത്തിദിനമാക്കാനാവൂ.ചില പ്രധാനശുപാർശകൾടേം പരീക്ഷകൾ രണ്ടായി ചുരുക്കുക. പാത വാർഷിക പരീക്ഷ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷ ഒക്ടോബറിലും വാർഷിക പരീക്ഷ മാർച്ചിലും നടത്തുക.

എൽ.പി ക്ലാസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മണിക്കൂറുകൾ എൽ.പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ട്.

 ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ച ഒഴികെ നിലവിലെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇന്റർവെൽ സമയം അഞ്ച് മിനിട്ടിൽ നിന്ന് പത്ത് മിനിട്ടായി ഉയർത്തണം. ഇതിനായുള്ള അഞ്ച് മിനിട്ട് ഉച്ചഭക്ഷണ ഇടവേളയിൽ നിന്ന് കണ്ടെത്താം
 സ്കൂളുകളിലെ കലാ- കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണം.വിദഗ്ധസമിതി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിനെ ശക്തമായി എതിർത്തെന്നാണ് അറിയുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാഡമിക് വർഷം തന്നെ കലണ്ടർ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രൊഫ.വി.പി ജോഷിത്, ഡോ.അമർ എസ്.ഫെറ്റിൽ, ഡോ.ദീപ ഭാസ്‌കരൻ, ഡോ.പി.കെ ജയരാജ്, ഡോ.എൻ.പി നാരായണനുണ്ണി എന്നിവരായിരുന്നു സമിതി അംഗങ്ങൾ.


Share our post
Continue Reading

Kerala

മകളുടെ വിവാഹത്തിൽ പ​ങ്കെടുക്കാൻ മോൻസൺ മാവുങ്കലിന് ഇടക്കാല ജാമ്യം

Published

on

Share our post

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോക്‌സോ കേസിലും പ്രതിയായ മോൻസണിന്​ ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്​. 2021 സെപ്റ്റംബർ 25 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണ​പ്പെട്ടതുകൂടി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആൾജാമ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ്​ ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ്​ മോൻസണിനെതിരെ പോക്​സോ കേസ്​ നിലവിലുള്ളത്​. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും വിയ്യൂർ ജയിലിൽ 14ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!