പേരാവൂർ ബ്ലോക്കിലെ കാർഷികയന്ത്രങ്ങൾക്ക് സൗജന്യ അറ്റകുറ്റപ്പണി

പേരാവൂർ : ബ്ലോക്ക് പരിധിയിൽ കേടായി കിടക്കുന്ന മുഴുവൻ കാർഷിക യന്ത്രങ്ങളും പേരാവൂർ കൃഷിശ്രീ സെന്റർ ഓഫീസ് പരിസരത്ത് സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത ക്യാമ്പിൽ അറ്റകുറ്റപ്പണി തീർത്തു നൽകുന്നു. ടാക്ടർ, ടില്ലർ പോലുള്ള കാർഷിക യന്ത്രങ്ങൾ തൽസ്ഥലത്ത് ചെന്ന് പരിശോധിച്ച് അറ്റകുറ്റപ്പണി ചെയ്തു നൽകുന്നു. അറ്റകുറ്റപ്പണി സൗജന്യമാണ്. സ്‌പെയർ പാർട്‌സുകളുടെ ചിലവ് യന്ത്ര ഉടമ വഹിക്കണം. 18 വരെ ക്യാമ്പ് പ്രവർത്തിക്കും. ഫോൺ. 6238619945, 9544432984.