ഓംബുഡ്‌സ്മാൻ സിറ്റിങ് 12 ന്

കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പരാതികൾ സ്വീകരിക്കാൻ കണ്ണൂർ ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ കെ.എം രാമകൃഷ്ണൻ നവംബർ 12ന് സിറ്റിങ് നടത്തും.
കളക്ടറേറ്റിലെ ഓംബുഡ്‌സ്മാന്റെ ചേംബറിൽ രാവിലെ 11 മുതൽ 12 വരെയാണ് സിറ്റിങ്. കണ്ണൂർ ബ്ലോക്കിലെ തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ എന്നിവർക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം. ഓംബുഡ്‌സ്മാന്റെ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ തപാൽ വഴിയും ombudsmankannur@gmail.com ഇ മെയിൽ മുഖേനയും പരാതികൾ സ്വീകരിക്കും.ഫോൺ: 9447287542.