Connect with us

IRITTY

വാനരപ്പടയില്‍ പൊറുതിമുട്ടി അയ്യപ്പൻകാവ് നിവാസികൾ

Published

on

Share our post

കാക്കയങ്ങാട് : വാനരപടയില്‍ പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം മലിനമാക്കുന്നതും വീടുകളിലെത്തി അലക്കിയിട്ട തുണികള്‍വരെ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. പ്രദേശത്തെ ബഷീർ KP ,പുതിയ പുരയിൽ ഖദീജ ,ഹാരിസ് PK ,

TP കുഞ്ഞഹമ്മദ്,TP സാദിഖ് എന്നിവരുടെ വീടുകളിലും വീട്ടു പറമ്പുകളുമാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്.വാനരപടയില്‍ നിന്നും കൃഷിയെയും പ്രദേശവാസികളെയും രക്ഷിക്കാന്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിച്ച് ശല്യം ഒഴിവാക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം . പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് അയ്യപ്പൻ കാവ് നിവാസികള്‍.


Share our post

IRITTY

അതിജീവനത്തിന്റെ മഞ്ഞൾഗാഥ

Published

on

Share our post

ഇരിട്ടി:കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക്‌ എട്ടിലാണ്‌ മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്‌. മഴ മാറിയാലുടൻ വിളവെടുപ്പ്‌ നടത്തി മഞ്ഞൾ വിത്താക്കി വിൽക്കും. കാട്ടാനകളും വന്യജീവികളും താരതമ്യേന ആക്രമിച്ച്‌ നശിപ്പിക്കാത്ത കൃഷിയെന്ന നിലയ്‌ക്കാണ്‌ ഫാമിലും ആദിവാസി മേഖലയിലും ഇടവിളകൃഷിയായി ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള കൃഷി വിപുലപ്പെടുത്തുന്നത്‌. വിപണിയിൽ ലഭിക്കുന്ന മഞ്ഞളിനേക്കാൾ നിറവും മണവും ഗുണവും ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ആറളം ഫാം മഞ്ഞളിനുള്ളതിനാൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്‌.കഴിഞ്ഞ വർഷം മഞ്ഞൾ കൃഷി നടത്തിയിരുന്നില്ല. രണ്ടുവർഷം മുമ്പ്‌ മികച്ച ആദായം ലഭിച്ചിരുന്നു. നേരത്തെ മഞ്ഞൾ പൊടിച്ച്‌ പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ചപ്പോഴും എളുപ്പം വിറ്റഴിക്കാനായി. ഇക്കൊല്ലം മുതലാണ്‌ മഞ്ഞൾ വിത്ത്‌ വിൽപ്പനക്ക്‌ ഊന്നൽ നൽകുന്നതെന്ന്‌ ഫാം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ പി കെ നിധീഷ്‌കുമാർ പറഞ്ഞു. ആദിവാസി പുനരധിവാസ മേഖലയിൽ ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലും ഇഞ്ചി, മഞ്ഞൾ കൃഷിയുണ്ട്‌.


Share our post
Continue Reading

IRITTY

ഇരിട്ടിയുടെ മലയോരത്ത് ബസ്സിന്റെ വളയം പിടിച്ച് സ്നേഹ

Published

on

Share our post

ഇരിട്ടി: ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെ മലയോരത്തെ റോഡിലൂടെ ബസ്സോടിച്ചുപോകുന്ന സ്നേഹ നാട്ടുകാർക്ക് ഇന്നൊരു കൗതുകമാണ്. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് കടന്നു വന്ന സ്നേഹയെ കൗതുകത്തിനൊപ്പം ഏറെ സ്നേഹത്തോടെയാണ് തന്റെ യാത്രികരും ഈ റൂട്ടിലെ നാട്ടുകാരും കാണുന്നത്.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഇരിട്ടി ബസ് സ്റ്റാൻഡിൽ നിന്നും ആറളം ചെടികുളത്തേക്ക് പോകുന്ന കെ സി എം ബസ്സിൽ സ്നേഹ ഡ്രൈവറായി എത്തിയത്. ആദ്യമായിട്ടാണ് ഒരു വനിതാഡ്രൈവർ ഈ മേഖലയിൽ ബസ് ഓടിക്കുന്നത്. ബസ്സ് ഇരിട്ടി ബസ് സ്റ്റാൻഡിൽ ചെടിക്കുളത്തേക്ക് പോകുന്ന ബസ്സിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ യാതൊരു കൂസലുമില്ലാതെ ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെയാണ് സ്നേഹ ബസ്സോടിച്ചു പോയത്.

35 വർഷത്തോളമായി കണ്ണൂരിൽ നിന്നും ഇരിട്ടി വഴി മലയോര മേഖലയായ ആറളം ചെടിക്കുളത്തേക്ക് സർവീസ് നടത്തിവരുന്ന ബസ്സാണ് കെസിഎം. വർഷങ്ങളായി ഈ ബസിന്റെ ഡ്രൈവറാണ് സുമജൻ. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകളാണ് ഏച്ചൂർ വലിയന്നൂർ സ്വദേശിനിയായ സ്നേഹ. തന്റെ പിതാവിനൊപ്പം ഡെലിവറി വാനിൽ ഒന്നിച്ചു പോകുന്ന സ്നേഹ ഒഴിവു ദിവസങ്ങളിലാണ് ബസ്സിൽ ഡ്രൈവറായി പോകുന്നത്. അതിനാലാണ് കഴിഞ്ഞ ഞായറാഴ്ച മട്ടന്നൂരിൽ നിന്നും ചെടിക്കുളത്തേക്ക് ബസ് ഓടിക്കാൻ എത്തിയത്. മുൻപും ഈ റൂട്ടിൽ ഒഴിവു ദിവസഭങ്ങളിൽ ഇതേ ബസ് ഓടിച്ചിട്ടുണ്ടെന്നു സ്നേഹ പറഞ്ഞു. ബസ് ഓടിക്കാനുള്ള ആഗ്രഹമാണ് തന്നെ ഡ്രൈവറുടെ സീറ്റിൽ എത്തിച്ചതെന്നും ഡ്രൈവിങ് ലൈസൻസ് ലഭിച്ചിട്ട് ഒരു വർഷത്തോളമായെന്നും സ്നേഹ പറഞ്ഞു.


Share our post
Continue Reading

IRITTY

ഇരിട്ടിയിൽ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടി തുടങ്ങി

Published

on

Share our post

ഇരിട്ടി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരത്തിൽ ഇരിട്ടി പാലം മുതൽ ബസ്സ്റ്റാൻഡ് വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒമ്പത് വഴിയോര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. ചിപ്സ് വിൽപ്പന, പഴക്കച്ചവടം എന്നിവ നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. പഴയ ബസ്സ് സ്റ്റാൻഡ് മേഖലയിൽ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പാൻ ഉൽപ്പന്നങ്ങൾ നടത്തുന്നതും പിടികൂടി. 2 ചാക്ക് പാൻഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെടുത്തു.

പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡ് ജംഗ്ഷനിൽ അടഞ്ഞ് കിടക്കുന്ന കടയുടെ ഷട്ടറിൻ്റെ മുൻഭാഗത്ത് റോഡിലിറക്കി കച്ചവടം നടത്തുന്ന പച്ചക്കറി കടയും ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സ്ട്രീറ്റ് വെൻഡിംങ് കമ്മിറ്റി യോഗം അനധികൃത വഴിയോര കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പരിശോധന. ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ജീൻസ്, എൻ യു.എൽ.എം പി.ലേജു, ഇരിട്ടി എസ്ഐ കെ.സന്തോഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

PERAVOOR5 hours ago

എന്‍.എസ്.എസ് അവാര്‍ഡ് തിളക്കവുമായി എടത്തൊട്ടി ഡീപോള്‍ കോളേജ്

Kerala5 hours ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala5 hours ago

കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

Kerala6 hours ago

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Kerala7 hours ago

ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം

Kannur8 hours ago

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Kannur8 hours ago

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Kerala8 hours ago

ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Kerala8 hours ago

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Kerala9 hours ago

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!