ഫോട്ടോ, വീഡിയോഗ്രാഫി മത്സരഫലം പ്രഖ്യാപിച്ചു

കണ്ണൂർ: ലോക വിനോദ സഞ്ചാര ദിനത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.ഫോട്ടോഗ്രാഫിയിൽ അംഗിരാസ് പാക്കത്തിനാണ് ഒന്നാം സ്ഥാനം. സി അരുൺ രണ്ടാം സ്ഥാനവും പി സൂര്യജിത്ത് മൂന്നാം സ്ഥാനവും നേടി.
വീഡിയോഗ്രാഫി മത്സരത്തിൽ അബിൻ ദേവസ്യ ഒന്നാം സ്ഥാനവും മനു ആറളം രണ്ടാം സ്ഥാനവും പ്രതീഷ് മയ്യിൽ മൂന്നാം സ്ഥാനവും നേടി.വി. ആദർശ്, വി .വി കൃഷ്ണൻ, കെ ആർ രഞ്ജിത്ത്, പി സൂര്യജിത്ത്, വി പി വികാസ്, കെ ജെ ജോയൽ, ബി സാജു, സൂരജ് താവം, ജോയൽ കാലാങ്കി, പി സൂരജ്, അഖിൽ ആന്റണി, വിജിത് എക്‌സ്‌പ്ലോർ, പി കെ സജ്‌ന, ആദിൽ അഭിത്, ഗൗതം ദേവരാജ്, പ്രകാശൻ കുളപ്പുറം, ബിജു തൈക്കണ്ടി, ഉമറുൽ ഫാറൂഖ്, വി പി പ്രയാഗ്, സി അരുൺ, പി ജെ ജിബിൻ, ശ്യാം കുമാർ, എം സനീഷ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.