സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം പേരാവൂരിൽ; സ്വാഗതസംഘം രൂപവത്കരിച്ചു

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം പേരാവൂരിൽ നടത്താൻ തീരുമാനമായി. സ്വാഗതസംഘം രൂപവത്കരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കര അധ്യക്ഷനായി.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ എന്നിവർ മുഖ്യാതിഥികളായി. പി.വി.പദ്മനാഭൻ, കെ.കെ.രാമചന്ദ്രൻ, എം.പി.ഭട്ടതിരിപ്പാട്, ടി.പദ്മിനി, വി.പി.ചാത്തു, കെ.ജെ.രതീശൻ, എ.വി.മോഹനൻ, പി.പി.ബാലൻ, മാലൂർ.പി.കുഞ്ഞികൃഷ്ണൻ, കെ.കെ.മുകുന്ദൻ, ജോസഫ് കോക്കാട്ട്, കെ.രഘുനാഥൻ എന്നിവർ സംസാരിച്ചു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലച്ചേരിയിലെ ബാവ നാരായണനുള്ള ഒരു ലക്ഷം രൂപ സഹായധനം ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ കൈമാറി.
ഭാരവാഹികൾ: അബ്രഹാം തോണക്കര (ചെയ.), ജോസഫ് കോക്കാട്ട്, മാലൂർ.പി.കുഞ്ഞികൃഷ്ണൻ (വൈസ്.ചെയ.), രഘുനാഥൻ നമ്പ്യാർ (ജന.കൺ.), പയ്യനാടൻ നാണു, കെ.കെ.മുകുന്ദൻ (ജോ.കൺ.), സി.വി.രവീന്ദ്രൻ (ഖജാ.).