Connect with us

India

യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Published

on

Share our post

ന്യൂഡൽഹി : ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി. 2024 മാർച്ചിൽ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഒരു നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിക്ക് പുറമെ മത പഠനവും അനുവദിക്കുന്നതാണ് 2004 ലെ യു.പി മദ്രസ ആക്റ്റ്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് നിരീക്ഷിച്ച് ഏപ്രിലിൽ ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്.


Share our post

India

ഏഴര ലക്ഷം വരെ വിദ്യാഭ്യാസ വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി; പി.എം.വിദ്യാലക്ഷ്മി, ആർക്ക്, എങ്ങനെ?

Published

on

Share our post

ന്യൂഡൽഹി: മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മി. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്.

എന്താണ് പദ്ധതി?

ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂട് (എൻ.ഐ.ആർ.എഫ്.) അടിസ്ഥാനത്തിൽ ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും (860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ) പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.

ആർക്ക്, എങ്ങനെ?

മേൽപ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള ആർക്കും അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം എട്ടുലക്ഷം വരെയുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന്‌ ശതമാനം പലിശയിളവ് നൽകും. ബാങ്കുകൾക്ക് ഇത് കേന്ദ്രസർക്കാർ നൽകും. 7.5 ലക്ഷംവരെയുള്ള വായ്പകളുടെ 75 ശതമാനത്തിനും കേന്ദ്രസർക്കാർ ജാമ്യം നിൽക്കും.വിദ്യാർഥി പഠനകാലയളവിലും അതിനുശേഷം ഒരുവർഷം വരെയും പലിശമാത്രം അടച്ചാൽ മതി. ഇതിന് പറ്റാത്തവർക്ക് പലിശയും ഈ കാലാവധിക്കുശേഷം അടച്ചുതുടങ്ങിയാൽ മതി. 10 ലക്ഷത്തിനുമുകളിൽ വായ്പ വേണ്ടവർക്കും അപേക്ഷിക്കാം.

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ പി.എം. വിദ്യാലക്ഷ്മി എന്ന ഏകീകൃത പോർട്ടലിലൂടെ അപേക്ഷിക്കാം. പലിശയിളവിനടക്കമുള്ള അപേക്ഷയും ഇതിലൂടെ നൽകാം. നിലവിൽ പി.എം. യു.എസ്.പി.-സി.എസ്.ഐ.എസ്. പദ്ധതി പ്രകാരം 4.5 ലക്ഷം രൂപവരെ കുടുംബ വാർഷികവരുമാനമുള്ള വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് പൂർണ പലിശയിളവ് ലഭിക്കും.


Share our post
Continue Reading

India

ഗായിക ശാരദ സിൻഹ അന്തരിച്ചു

Published

on

Share our post

ന്യൂഡൽഹി : പ്രശസ്ത നാടൻപാട്ട് ​ഗായികയും പദ്മഭൂഷൺ അവാർഡ് ജേതാവുമായ ശാരദ സിൻഹ (72) അന്തരിച്ചു. അർബുദത്തെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. മരണവിവരം മകൻ അൻഷുമൻ സിൻഹ സ്ഥിരീകരിച്ചു. ഭോജ്പുരി നാടൻ ​ഗാനങ്ങളിലൂടെ പ്രശസ്തയായ വ്യക്തിയാണ് ശാരദ സിൻഹ.

ബിഹാർ സ്വദേശിനിയായ ശാരദ സിൻഹ മൈഥിലി, മ​ഗായ് ഭാഷകളിലും ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഛത്ത് ഫെസ്റ്റിവലിൽ ശാരദ പാടിയിട്ടുള്ള പാട്ടുകൾ ഏറെ ജനപ്രിയമാണ്. മേനേ പ്യാർ കിയാ, ഹം ആപ്കെ ഹോ കോൻ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അനുരാ​ഗ് കശ്യപിന്റെ ​ഗ്യാങ്സ് ഓഫ് വാസിപൂരിലെ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്മശ്രീയും സം​ഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പാണ് ശാരദ സിൻഹയുടെ പങ്കാളി ബ്രജി കിഷോർ സിൻഹ അന്തരിച്ചത്.


Share our post
Continue Reading

India

ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു, സെപ്റ്റംബറിലെ കണക്ക് പുറത്ത്

Published

on

Share our post

ദില്ലി: മെറ്റയുടെ ഓണ്‍ലൈന്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബര്‍ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടര്‍ന്ന് ഇതില്‍ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്‌സ്ആപ്പ് പിന്‍വലിച്ചുവെന്നും കമ്പനി നവംബര്‍ 1ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്ലിക്കേഷന്‍റെ ദുരുപയോഗം തടയാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയില്‍ നടപടി സ്വീകരിച്ചത്. ഇവയില്‍ 1,658,000 അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് ഉടമകളില്‍ നിന്ന് 8,161 പരാതികളാണ് വാട്സ്ആപ്പിന് 2024 സെപ്റ്റംബര്‍ മാസം ലഭിച്ചത്. അവയില്‍ 3,744 എണ്ണം നിരോധന അപ്പീലുകളായിരുന്നു. ഇവ പരിഗണിച്ച് 33 അക്കൗണ്ടുകളുടെ നിരോധനം വാട്‌സ്ആപ്പ് നീക്കി. , ഈ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയില്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ കമ്പനി നിരോധിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ വാട്സ്ആപ്പ് 84 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു. 10,707 പരാതികള്‍ ഓഗസ്റ്റില്‍ ഉയര്‍ന്നപ്പോള്‍ 4,788 ബാന്‍ അപ്പീലുകളുണ്ടായി. ജൂലൈ മാസം 61 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് ബാന്‍ വന്നു.


Share our post
Continue Reading

PERAVOOR6 hours ago

എന്‍.എസ്.എസ് അവാര്‍ഡ് തിളക്കവുമായി എടത്തൊട്ടി ഡീപോള്‍ കോളേജ്

Kerala6 hours ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala6 hours ago

കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

Kerala6 hours ago

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Kerala7 hours ago

ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം

Kannur8 hours ago

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Kannur8 hours ago

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Kerala9 hours ago

ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Kerala9 hours ago

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Kerala9 hours ago

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!