ഹരിതമാകാനൊരുങ്ങി ശിവപുരം “പാലുകാച്ചിപ്പാറ”

Share our post

ഉരുവച്ചാൽ :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ “പാലുകാച്ചിപ്പാറ” വിനോദസഞ്ചാര കേന്ദ്രം ഹരിത-ശുചിത്വമാക്കുന്നതിനായി അവലോകനയോഗം ചേർന്നു.മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.പി സിറാജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പാലുകാച്ചിപ്പാറയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഉൽപാദിപ്പിക്കാൻ സാധ്യതയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ബിന്നുകൾ, ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ “തുമ്പൂർമുഴി”, ബോട്ടിൽ ബൂത്തുകൾ ഉൾപ്പെടെ സ്ഥാപിക്കും. കൂടാതെ ബോധവൽക്കരണ-സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കും. ജനകീയ ശുചീകരണം നടത്തും. പാലുകാച്ചിപ്പാറ വിനോദസഞ്ചാരകേന്ദ്രം സംരക്ഷിക്കുന്നതിനായി ജനകീയ സംരക്ഷണ സമിതിയും രൂപീകരിച്ചു. നവംബർ പകുതിയോടെ “ഹരിതടൂറിസംകേന്ദ്രം” ആയി പ്രഖ്യാപനം നടത്തും. സ്ഥിര സമിതി അധ്യക്ഷരായ കൊയിലോടൻ രമേശൻ, രേഷ്മ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ പലയത്ത് ചന്ദ്രമതി, എൻ. സഹദേവൻ, കെ. ഗോപി, എ.ആർ ഭവദാസ്,കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!