Connect with us

Kerala

യാത്രയ്ക്കിടയില്‍ ഭക്ഷണം; കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്‌റ്റോപ്പ്

Published

on

Share our post

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.എം.സി. റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍കാബിനുപിന്നില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകള്‍ യാത്രക്കാരെ ജീവനക്കാര്‍ നേരിട്ട് അറിയിക്കുകയും ചെയ്യും.

7.30 മുതല്‍ 9.30 വരെയാണ് പ്രഭാതഭക്ഷണസമയം. 12.30 മുതല്‍ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും.ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്റ്റോപ്പ് പുനഃപരിശോധിക്കും. വൃത്തിഹീനവും നിരക്കുകൂടിയതുമായ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി നിര്‍ത്തുന്നതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി. പഴികേട്ടിരുന്നു.ജീവനക്കാര്‍ക്ക് സൗകര്യമുള്ള ഹോട്ടലുകളില്‍ നിര്‍ത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ശൗചാലയം ഇല്ലാത്ത ഹോട്ടലുകള്‍ സ്ത്രീയാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ഹോട്ടലുകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്.


Share our post

Kerala

ശബരിമല തീർഥാടനം:ഏഴു പ്രത്യേക തീവണ്ടികൾ അനുവദിച്ചു, 11 എണ്ണംകൂടി വരും

Published

on

Share our post

ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ ആദ്യഘട്ടത്തിൽ ചെങ്ങന്നൂർവഴി ഏഴു പ്രത്യേക തീവണ്ടികൾ ഓടിക്കും. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തിൽ 11 സ്പെഷ്യൽ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയിൽവേ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിനു സമർപ്പിച്ചു.തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു (06083/83), മൗലാ അലി (ഹൈദരാബാദ്)-കൊല്ലം (07141/42), ഹുസൂർ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം.ജി.ആർ. ചെന്നൈ – കൊല്ലം എ.സി. ഗരീബ് എക്സ്‌പ്രസ് (06119/20), എം.ജി.ആർ. ചെന്നൈ- കൊല്ലം (06117/18), എം.ജി.ആർ. ചെന്നൈ- കൊല്ലം (06113/14), എം.ജി.ആർ. ചെന്നൈ- കൊല്ലം (06111/12) എന്നീ തീവണ്ടികളാണ് അനുവദിച്ചത്. തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതൽ അടുത്തമാസം 20 വരെയാണ് താത്കാലികമായി സ്റ്റോപ്പനുവദിച്ചിരിക്കുന്നത്.

നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ നടന്ന അവലോകനയോഗത്തിലും റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തുനൽകിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. യാത്രക്കാരുടെ എണ്ണവും വരുമാനവും അടിസ്ഥാനപ്പെടുത്തി സ്റ്റോപ്പ് ഡിസംബർ 20-നു ശേഷം സ്ഥിരപ്പെടുത്തുന്ന നടപടികൾ റെയിൽവേ സ്വീകരിക്കും. കോട്ടയംവരെയുള്ള അഞ്ചു പ്രത്യേക തീവണ്ടികൾ നീട്ടണമെന്നാവശ്യപ്പെട്ട് റെയിൽവേക്കു കത്തുനൽകിയെന്ന് എം.പി. അറിയിച്ചു.


Share our post
Continue Reading

Kerala

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍

Published

on

Share our post

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറില്‍. വിജയിച്ചാല്‍ തീവണ്ടി അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ ചൂളംവിളി ആദ്യം കേള്‍ക്കുക. പെരമ്പൂര്‍ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് നിര്‍മിച്ചത്. 35 എണ്ണം കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്.ഹൈഡ്രജന്‍ ഉദ്പാദിപ്പിക്കാനായി എന്‍ജിന്റെ മുകളില്‍ 40,000 ലിറ്റര്‍വരെ ശേഷിയുള്ള വെള്ളത്തിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിനോട് ചേര്‍ന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷ വായുവില്‍ നിന്ന് ശേഖരിക്കുന്ന ഓക്‌സിജനുമായി ഹൈഡ്രജന്‍ സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാന്‍ ലിഥിയം ബാറ്ററിയുമുണ്ടാവും. ജര്‍മനി, സ്വീഡന്‍, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്.


Share our post
Continue Reading

Kerala

വൈദ്യുതി കെണിയൊരുക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും;മുന്നറിയിപ്പുമായി പൊലീസ്

Published

on

Share our post

പാലക്കാട്:കൃഷിയിടങ്ങളിൽ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതിൽ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളിൽ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയും പാലക്കാട് വൈദ്യുത കെണിയിൽ കുടുങ്ങി അച്ഛനും മകനും മരിച്ചിരുന്നു.

വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ കെണിയൊരുക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരിക്കാൻ ഇടയായാൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വൈദ്യുത കെണി ഒരുക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഇക്കാര്യം പൊലീസിനെയോ, വൈദ്യുത വകുപ്പിനേയോ ഉടൻ അറിയിക്കേണ്ടതാണെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി വാളയാര്‍ അട്ടപ്പള്ളത്താണ് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചത്. മാഹാളികാട് സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടാൻ പോയപ്പോൾ പന്നിക്കുവെച്ച കെണിയിൽനിന്നും ഷോക്കേറ്റതാണ് മരണകാരണം. സംഭവത്തിൽ വാളയാ൪ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും പാലക്കാട് വൈദ്യുതി കെണിയിൽ കുടുങ്ങി ആളുകള്‍ മരിച്ച സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.


Share our post
Continue Reading

Kerala37 mins ago

ശബരിമല തീർഥാടനം:ഏഴു പ്രത്യേക തീവണ്ടികൾ അനുവദിച്ചു, 11 എണ്ണംകൂടി വരും

Kerala50 mins ago

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍

Kerala1 hour ago

വൈദ്യുതി കെണിയൊരുക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും;മുന്നറിയിപ്പുമായി പൊലീസ്

Kannur2 hours ago

സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണി അറസ്റ്റിൽ

Kerala2 hours ago

ഒന്നല്ല രണ്ട് ചക്രവാതച്ചുഴികൾ, കേരളത്തിൽ ഇടിയോടുകൂടി മഴയെത്തും

PERAVOOR2 hours ago

ആയുഷ്മാൻ ഭാരത് വിശദാംശംങ്ങൾ പ്രഖ്യാപിക്കണം; സീനിയർ സിറ്റിസൺസ് ഫോറം

PERAVOOR2 hours ago

ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ

Breaking News4 hours ago

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Breaking News16 hours ago

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Kerala17 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!