Connect with us

Kerala

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Published

on

Share our post

കാസർ​ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്‍റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്.


Share our post

Kerala

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി.
കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ് ക്ലാസുകള്‍ നടക്കുന്നത്.കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ല. കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയേണ്ടതുമാണ്.പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്ബോള്‍ സാമ്ബത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻസുനന്ദ നല്‍കിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കിയത്.


Share our post
Continue Reading

Kerala

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Published

on

Share our post

കോഴിക്കോട് : നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍.
വടകര പുതുപ്പണം സ്വദേശി മൂസ്ല്യാരവിട അനില്‍ കുമാര്‍ (42) നെയാണ് യുവതിയുടെ പരാതിയില്‍ വടകര പോലീസ് അറസ്റ്റ് ചെയ്തത്.വടകര ജില്ല ആസ്പത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപ്പതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററില്‍ വെച്ചാണ് സംഭവം. ഇവിടെ ചികിത്സക്ക് എത്തിയതിനിടെ പീഡിപ്പിക്കുകയായിരുന്നു. വടകര ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ വ്യാഴാഴ്ച വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


Share our post
Continue Reading

Kerala

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Published

on

Share our post

തിരുവനന്തപുരം : മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനൊരുങ്ങുകയാണ് വനം വകുപ്പ്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തി 273 പഞ്ചായത്തുകൾ സംഘർഷമേഖലകളായും 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. ഈ 273 ഹോട്ട്‌സ്പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുക. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ്സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്.ലാൻഡ്സ്‌കേപ്പ്തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതിയും തയ്യാറാക്കും. സംസ്ഥാനതല കർമ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോൺ) സംഘടിപ്പിക്കും.

ഹാക്കത്തോൺ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഹാക്കത്തോൺ. കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാർട്ട്-അപ്പുകൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നവേറ്റർമാർ, സാങ്കേതിക വിദഗ്ദ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ദ്ധർ എന്നിവർ ഹാക്കത്തോണിൽ പങ്കാളികളാകാം.

സൗരോർജ വേലികൾ, മതിലുകൾ തുടങ്ങിയവയുടെ കാര്യക്ഷമതയിലെ അപര്യാപ്തത, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവ്, അവ വനമേഖലയിൽ സ്ഥിരമായി ഉപയോഗിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ച പരിഹാര മാർഗങ്ങളും ഹാക്കത്തോണിന്റെ ലക്ഷ്യങ്ങളാണ്.

കൂടാതെ വികസന പ്രവർത്തനങ്ങളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും മൂലം വനമേഖല തുരുത്തുവത്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂർണമായ സഹകരണം ഉറപ്പുവരുത്തൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ ലഘൂകരണ പ്രവർത്തികൾ കണ്ടെത്തുന്നതിലെ പോരായ്മകൾ എന്നിവ സംബന്ധിച്ച പരിഹാര മാർഗ്ഗങ്ങളും ഹാക്കത്തോൺ ലക്ഷ്യമിടുന്നു.

പ്രൊട്ടോടൈപ്പുകൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, അല്ലെങ്കിൽ നൂതന സ്റ്റാർട്ട്-അപ്പ് ആശയങ്ങൾ എന്നിവ ഹാക്കത്തോണിലൂടെ കണ്ടെത്തുവാൻ കഴിയും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും.
ഇതിലേയ്ക്കായുള്ള ആശയങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 20 ആണ്. സമർപ്പിച്ച ആശയങ്ങൾ ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കുകയും തിരഞ്ഞെടുക്കുന്ന ആശയങ്ങൾ 2025 ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.

മിഷൻ ഫെൻസിങ് – 2024

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് മിഷൻ ഫെൻസിങ് 2024. സംസ്ഥാനത്ത് 1400 കിലോമീറ്ററിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും. നവംബർ 25 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപയിനാണിത്. നവംബർ 25 മുതൽ നവംബർ 30 വരെയുള്ള ആദ്യഘട്ടത്തിൽ സൗരോർജ വേലികളുടെ സ്ഥിതി പരിശോധിച്ച് തരംതിരിക്കുകയും തകരാറിലായവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹണം നടത്തുകയും ചെയ്യും.

ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ തകരാറിലായതായി കണ്ടെത്തിയ സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നിറവേറ്റും. അവസാന ഘട്ടമായ ഡിസംബർ 16 മുതൽ 24 വരെ പൊതുജനപങ്കാളിത്തത്തോടുകൂടി പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.

പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം എന്ന പദ്ധതിയും വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വർഷത്തിൽ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങൾ ജനുവരി മുതൽ ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി – മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക.


Share our post
Continue Reading

Kerala5 mins ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News15 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala15 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR16 hours ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala16 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur16 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR16 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala16 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala17 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala17 hours ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!