കേരള എൻട്രൻസ് പരീക്ഷ ഏപ്രിൽ 24 മുതൽ

തിരുവനന്തപുരം: അടുത്ത വർഷത്തെ കേരള എൻജിനിയറിങ്- ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 24 മുതൽ 28 വരെ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ്.ഏപ്രിൽ 22, 23, 29, 30 തീയതികൾ ബഫർ ഡേ ആയിരിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വർഷമാണ്.