Connect with us

KELAKAM

കൊ​ട്ടി​യൂ​ർ-വ​യ​നാ​ട് ചു​രം പാ​ത; അ​റു​തി‍യി​ല്ലാ​ത്ത ദു​രി​തം

Published

on

Share our post

കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് യാ​ത്ര​ക്കാ​ർ ന​ര​കി​ക്കു​ന്നു. വി​ള്ള​ൽ വീ​ണ് ഗ​ർ​ത്ത​മാ​യ ത​ല​ശ്ശേ​രി ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ പേ​രി​യ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് കൊ​ട്ടി​യൂ​ർ – പാ​ൽ ചു​രം – ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ചെ​ങ്ക​ൽ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​യി ഇ​ടു​ങ്ങി​യ പാ​ത​യി​ൽ കു​രു​ങ്ങു​മ്പോ​ൾ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം സ്ഥ​ല​ത്തി​ല്ല.

വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ ത​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ​യും ക​ണ്ണൂ​ർ അ​തി​ർ​ത്തി കേ​ള​കം പൊ​ലീ​സി​ന്‍റെ​യും പ​രി​ധി​യി​ലാ​ണ്. സ്ഥ​ല​ത്ത് പൊ​ലീ​സി​നെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. പാ​ൽ ചു​ര​ത്തും വ​യ​നാ​ട് അ​തി​ർ​ത്തി​യാ​യ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പ​ത്തും ഓ​രോ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മാ​വു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നുപോ​കാ​നു​മാ​കും. വെ​ള്ളി​യാ​ഴ്ച മ​ണി​ക്കൂ​റോ​ളം പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി​ട്ടും ത​ട​സ്സം നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​രു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട് പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം തു​ട​രു​ന്ന അ​വ​സ്ഥ​യാ​ണ്.

ജൂ​ലൈ 30നാ​ണ് ത​ല​ശ്ശേ​രി ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​ത്. റോ​ഡി​ൽ വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ജി​ല്ല ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ച​തോ​ടെ കൊ​ട്ടി​യൂ​ർ – പാ​ൽ ചു​രം -വ​യ​നാ​ട് പാ​ത​യി​ൽ വാ​ഹ​ന പ്ര​വാ​ഹ​മാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഇ​രു ഭാ​ഗ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​മാ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ലോ​റി കു​ടു​ങ്ങി​യ​താ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​തക്കുരു​ക്കി​ന് കാ​ര​ണ​മാ​യ​ത്. ഇ​തേതു​ട​ർ​ന്ന് ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രു​ന്നു.


Share our post

KELAKAM

കരിയംകാപ്പിൽ വൈദ്യുതിവേലി ഒരുങ്ങുന്നു

Published

on

Share our post

കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്‌. രാമച്ചിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷതയിൽ സ്ഥല ഉടമകളുടെ യോഗം ചേർന്നു. കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ പി പ്രസാദ് പദ്ധതി വിശദീകരിച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി പ്രമോദ്കുമാർ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സജീവൻ പാലുമ്മി, തോമസ്‌ പുളിക്കക്കണ്ടതിൽ, പാലുകാച്ചി വനസംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച മുതൽ സ്ഥലപരിശോധന നടത്തി ഉടൻ പദ്ധതി പൂർത്തിയാക്കാൻ തീരുമാനമായി. രാമച്ചി, ശാന്തിഗിരി ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗം ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന്‌ സി ടി അനീഷ് പറഞ്ഞു.


Share our post
Continue Reading

KELAKAM

കേളകം ടൗൺ സൗന്ദര്യവൽക്കരണം ; ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

Published

on

Share our post

കേളകം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കേളകം പോലീസ് സ്റ്റേഷൻ പരിസരം, വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷൻ, അടയ്ക്കാത്തോട് റോഡ്, വ്യാപാരി ഭവനു മുൻവശം, ബസ്റ്റാൻ്റ് പരിസരം എന്നിവിടങ്ങൾ ആണ് സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചത്. വിവിധ വ്യാപാര സംഘടനകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ജനപ്രതിനിധികൾ, കേളകം സെൻറ് തോമസ് ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് നിർവഹിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻമാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, ജോണി പാമ്പാടി,വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ,രവീന്ദ്രൻ,രജീഷ് ബൂൺ വൈ.എം.സി.എ കേളകം യൂണിറ്റ് പ്രസിഡൻ്റ് ജോസ് ആവണംകോട്ട് തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Published

on

Share our post

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും പൊലീസും പറയുന്നു.ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂർ ചുരത്തിൽ വാഹന കുരുക്ക് രൂപപ്പെട്ടു. ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് തിരിച്ചും ജോലിക്കു പോകുന്നവരും വിദ്യാർഥികളും രോഗികളും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും ഈ വാഹന നിരയിൽ പെടുന്നു.

കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശ്ശേരി നെടുംപൊയിൽ – പേര്യ മാനന്തവാടി – ബാവലി അന്തർ സംസ്‌ഥാന റോഡിൽ ജൂലൈ 30 ന് രാത്രി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ആ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.ബോയ്‌സ് ടൗൺ ചുരം റോഡിൽ മാത്രം മുപ്പതോളം കെ.എസ്ആർ.ടി.സി ബസ് സർവീസുകളാണ് ഉള്ളത്.നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ ഉണ്ടായിരുന്ന എൺപതോളം സർവീസുകൾ കൂടി ബോയ്സ് ടൗൺ ചുരം റോഡിലൂടെ തിരിച്ചു വിട്ടത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.

കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ‌് ബസുകൾ, ചെറു വാഹനങ്ങൾ എന്നിവയെല്ലാം കൂടി ആകുമ്പോൾ വീതി കുറഞ്ഞ റോഡിൽ ഗതാഗത പ്രശ്‌നങ്ങൾ വർധിക്കുന്നു. ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ റോഡിന്റെ വീതി 3.8 മീറ്റർ മാത്രമുള്ള ഭാഗങ്ങളും ഉണ്ട്.വലിയ യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ ഭാഗങ്ങളിൽ കുരുങ്ങുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. കൂടാതെ എല്ലാ തരം വാഹനങ്ങളും കയറ്റത്തിൽ വച്ച് പലപ്പോഴും എൻജിൻ ഓഫായി പോകുന്നതും സാധാരണമാണ്. ഇതും കുരുക്കിന് കാരണമാണ്.മാത്രമല്ല മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുള്ള മേഖലയിൽ വാഹന കുരുക്ക് രൂപപ്പെടുന്നത് ആശങ്കയും വർധിപ്പിക്കുന്നു.മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്. കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്.കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി ചുരമൊഴികെ ഉള്ള ഭാഗം രണ്ട് വരി പാതയാക്കാനാണ് നീക്കം.ചുരത്തിൽ പരമാവധി വീതിയിൽ നിർമിക്കും എന്നല്ലാതെ വീതി എത്രയെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്.


Share our post
Continue Reading

PERAVOOR4 hours ago

എന്‍.എസ്.എസ് അവാര്‍ഡ് തിളക്കവുമായി എടത്തൊട്ടി ഡീപോള്‍ കോളേജ്

Kerala4 hours ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala4 hours ago

കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

Kerala4 hours ago

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Kerala5 hours ago

ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം

Kannur6 hours ago

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Kannur7 hours ago

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Kerala7 hours ago

ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Kerala7 hours ago

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Kerala8 hours ago

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!