ഈ തോട്ടത്തിൽ നാരകമാണ്‌ നായകൻ

Share our post

കൂത്തുപറമ്പ്:കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമല്ല, കേരളത്തിലും ചെറുനാരകം സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ എം ശ്രീനിവാസൻ. മാങ്ങാട്ടിടം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്ഥലത്താണ് ചെറുനാരക കൃഷി.എക്കാലത്തും ഉയർന്നവിലയും ഏറെ വിപണിയുമുള്ള ഉൽപ്പന്നമായതിനാലാണ് ചെറുനാരകകൃഷിക്ക് പ്രേരകമായത്. 15 മുതൽ20 വർഷം വരെയാണ് ചെറുനാരകത്തിന്റെ ആയുസ്സ്. നിത്യോപയോഗത്തോടൊപ്പം ഔഷധത്തിനും ശുചീകരണത്തിനും സൗന്ദര്യ സംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കുന്നതിനാൽ മാർക്കറ്റിൽ മികച്ച വിലയുണ്ട്‌. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 100 തോട്ടങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷിഭവൻ. ഇതിനായി കർഷകർക്ക് 5000 തൈകൾ നൽകും. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ ശാന്തമ്മ അധ്യക്ഷയായി. കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ഷീന വിനോദ്, എം. ഷീന, വിജേഷ് മാറോളി, ഒ. ഷിജു, സി. മിനി, പഞ്ചായത്ത് സെക്രട്ടറി എസ്. അനിൽ, കൃഷി ഓഫീസർ ആർ. അനു, സി. പ്രേമലത, കെ വിജേഷ്, ആർ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!