ടെസ്റ്റ് പാസായാല്‍ അടുത്ത ദിവസം മുതല്‍ ലൈസന്‍സ് വിതരണം

Share our post

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് തയ്യാറാക്കുന്ന കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശിക ഗതാഗത വകുപ്പ് അടച്ചുതീര്‍ത്തു. ഇതോടെ ഒരു ദിവസം അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ എത്രയും വേഗം തയ്യാറാക്കി അടുത്തദിവസം തന്നെ വിതരണം ചെയ്യാനുള്ള സംവിധാനം രൂപപ്പെട്ടു. എന്നാല്‍, നാലരലക്ഷം വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുണ്ട്.കരാറുകാര്‍ അച്ചടി നിര്‍ത്തിയതോടെ മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. പണമടച്ച് ആവശ്യപ്പെടുന്നവര്‍ക്കുമാത്രം കാര്‍ഡ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഡ് ആവശ്യമുള്ളവര്‍ക്കുമാത്രം പണമടയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്‌വേറില്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പെര്‍മിറ്റുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ആര്‍സിയുടെ അസല്‍ പകര്‍പ്പ് ഇപ്പോഴും ആവശ്യമാണ്.ഏകദേശം 14.62 കോടി രൂപയാണ് കരാറുകാര്‍ക്ക് ഗതാഗതവകുപ്പ് നല്‍കാനുള്ളത്. മുന്നറിയിപ്പില്ലാതെ പ്രിന്റിങ് നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനിയെ ഒഴിവാക്കി ലൈസന്‍സും ആര്‍സിയും നേരിട്ട് അച്ചടിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കരാര്‍ റദ്ദാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തീകരിക്കാനും സാധിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!