വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ല -ഹൈക്കോടതി

കൊച്ചി: വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇളവുനല്‍കി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി പിന്‍വലിച്ചത്. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്.
മയക്കുമരുന്ന് കേസില്‍ പ്രതിയായ എറണാകുളം സ്വദേശി വി.എസ്. ഫര്‍ഹാന് ജാമ്യം അനുവദിച്ച ഉത്തരവില്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇത് വിട്ടുകിട്ടുന്നതിനായി വിചാരണക്കോടതിയില്‍ അപേക്ഷനല്‍കി. വിചാരണക്കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തെറ്റുപറ്റിയെന്ന് മനസ്സിലായതോടെ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാന്‍ ഹൈക്കോടതിയിലെത്തിയത്.
ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവുനല്‍കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ ഇളവുനല്‍കാന്‍ ഹൈക്കോടതിക്കേ കഴിയൂ. പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിട്ടതും ആ ഉത്തരവ് പിന്‍വലിച്ച നടപടിയും തെറ്റായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവില്‍ മാറ്റംവരുത്താന്‍ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. മഞ്ചേരി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.