ബസ്റ്റാൻ്റുകളുടെ ശുചിത്വ മാലിന്യ സംസ്കരണം: അവസ്ഥാ പഠനം ആരംഭിച്ചു

Share our post

കണ്ണൂർ: സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണ ജനകീയ കേമ്പയിനിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബസ് സ്റ്റാൻഡ്കളുടെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അവസ്ഥാ പഠനം ആരംഭിച്ചു.
പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൻ്റെ അവസ്ഥ വിലയിരുത്തിയാണ് അവസ്ഥാ പഠനത്തിന് തുടക്കമായത്.സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായാണ് ബസ് സ്റ്റാൻറുകളുടെ അവസ്ഥാ പഠനം നടത്തുന്നത്.പയ്യന്നൂർ കെ. എസ്. ആർ. ടി.സി ബസ് സ്റ്റാൻഡ് ന്റെ അവസ്ഥ പഠനം, പയ്യന്നൂർ കോളേജിലെ ഗ്രീൻ ബ്രിഗേഡ് ടീമും നാഷണൽ സർവീസ് സ്കീം അംഗങ്ങളും ചേർന്നാണ് നടത്തുന്നത്.ബസ് സ്റ്റാൻ്റിൻ്റെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പോരായ്മകൾ, തുടങ്ങിയ കാര്യങ്ങളാണ് ചോദ്യവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പയ്യന്നൂർ കോളേജ് ഗ്രീൻ ബ്രിഗേഡ് കോ – ഓഡിനേറ്റർ ഡോക്ടർ സുരേഖ അവസ്ഥാ പഠനത്തിന് നേതൃത്വം നല്കി.
മിസ്നി കെ, നന്ദന ഒ, നയന കെ വി, കാർത്തിക, ഹരി ഗോവിന്ദ് തുടങ്ങി ആറ് അംഗ ടീം ആണ് പഠനം നടത്തിയത്.
കെ എസ് ആർ ടി സി ഡിപ്പോ അസി.എഞ്ചിനീയർ എ സന്തോഷ് , ജനറൽ കൺട്രോളിംഗ് എഞ്ചിനീയർ ബിജു മോൻ പി, ഹരിത കേരളം മിഷൻ ആർ പി അരുൾ പി, എന്നിവർ ടീമിൽ പഠനത്തിന് നേതൃത്വം നല്കി. ഒരാഴ്ചയ്ക്കുള്ളിൽ അവസ്ഥാ പഠന റിപ്പോർട്ട് ഹരിത കേരള മിഷന് കൈമാറുമെന്ന് ഡോ. സുരേഖ പറഞ്ഞു.ജില്ലയിൽ മൂന്ന് കെ. ആർ. ആർ. ടി. സി ബസ് സ്റ്റേഷനുകളും 33 തദ്ദേശ സർക്കാർ നേതൃത്വത്തിലുള്ള ബസ് സ്റ്റാൻഡുകളുമാണ് ജില്ലയിൽ ഉള്ളത്.
തയ്യാറാക്കുന്ന അവസ്ഥാ പഠനറിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിനും വകുപ്പുകൾക്കും കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!