വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണം; ഭാരതീയ വ്യാപാരി വ്യവസായി സംഘം

പേരാവൂർ : ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന കെട്ടിട വാടക ഇനത്തിലെ ജി.എസ്.ടി പ്രശ്നം വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിൽ പുനർ ക്രമീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ഇരിട്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണം വരുത്തി ഗ്രാമീണ , ചെറുകിട വ്യാപാര രംഗത്ത് നിലനിൽക്കുന്ന മാന്ദ്യത്തിന് പരിഹാരം കണ്ടെത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാവൂരിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇ.പി.സുമേഷ്, ബാലകൃഷ്ണൻ, എ. സുമേഷ്, രതീശൻ ഗായത്രി എന്നിവർ സംസാരിച്ചു.