Connect with us

PERAVOOR

പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന്

Published

on

Share our post

കണ്ണൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 23-ന് നടക്കും. രാത്രി 11-ന് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴ് കിലോമീറ്റർ മാരത്തണിൽ നാല് പേരടങ്ങുന്ന ടീമുകൾക്ക് മത്സരിക്കാം.

ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പുരുഷ, വനിതാ ടീമുകൾക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതമാണ് കാഷ് പ്രൈസ്. ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. 50 വയസ്സിന് മുകളിലുള്ള നാല് വനിതാ മത്സരാർഥികൾക്കും 60 വയസ്സിന് മുകളിലുള്ള നാല് മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനം നൽകും. നാലുമുതൽ 10 വരെ സ്ഥാനത്തെത്തുന്ന ടീം അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനമുണ്ട്. ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് ഇവൻ്റ് അംബാസഡർ. ആരോഗ്യമുള്ള തലമുറ, മാലിന്യമുക്ത കേരളം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. നാലുപേരടങ്ങുന്ന ടീമിന് 1200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അല്ലാതെ മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷന് 9947537486, 9946532852.

പത്രസമ്മേളനത്തിൽ ചെയർമാൻ സൈമൺ മേച്ചേരി, യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ഖജാൻജി നാസർ ബറാക്ക, യൂണിറ്റ് രക്ഷാധികാരി കെ.എം. ബഷീർ എന്നിവർ പങ്കെടുത്തു.


Share our post

PERAVOOR

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Published

on

Share our post

പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ആറാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി . ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .

ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് . 2024 പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത അബ്ദുല്ല 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത് . 2023 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ . 2022 & 2023 ൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും 2023-ൽ നടന്ന ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു . കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ സ്വർണവും ഫ്രാൻസിൽ നടന്ന മീറ്റിൽ വെങ്കലവും കരസ്ഥമാക്കി.ഈ വർഷം നടന്ന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഓപ്പൺ ജമ്പ്സ് മത്സരത്തിലും സ്വർണ്ണം . മികച്ച ദൂരം 17.19 മീറ്റർ.പിതാവ് :അബൂബക്കർ. മാതാവ്: സാറ . കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത പുലിയാവ്‌ സ്വദേശി . ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .


Share our post
Continue Reading

PERAVOOR

വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണം; ഭാരതീയ വ്യാപാരി വ്യവസായി സംഘം

Published

on

Share our post

പേരാവൂർ : ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന കെട്ടിട വാടക ഇനത്തിലെ ജി.എസ്.ടി പ്രശ്നം വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിൽ പുനർ ക്രമീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ഇരിട്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണം വരുത്തി ഗ്രാമീണ , ചെറുകിട വ്യാപാര രംഗത്ത് നിലനിൽക്കുന്ന മാന്ദ്യത്തിന് പരിഹാരം കണ്ടെത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാവൂരിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇ.പി.സുമേഷ്, ബാലകൃഷ്ണൻ, എ. സുമേഷ്, രതീശൻ ഗായത്രി എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ക്രഷർ ഉത്പന്നങ്ങൾക്ക് വില സ്ഥിരതയുണ്ടാക്കണമെന്ന് സി.ഡബ്ല്യു.എസ്.എ പേരാവൂർ മേഖലാ സമ്മേളനം

Published

on

Share our post

പേരാവൂർ: പല ക്രഷറുകളും പൂട്ടിയിട്ടതിനാൽ അനുദിനം കൂടുന്ന ക്രഷർ ഉത്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വീടുകൾക്ക് നമ്പർ ലഭിക്കാൻ ഭീമമായ ലേബർ സെസ് കൂടി അടക്കണമെന്ന വ്യവസ്ഥ പുന:പരിശോധിക്കണമെന്നും സി.ഡബ്ല്യു.എസ്.എ ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയംഗം കെ.വി.സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ദിവാകരൻ അധ്യക്ഷനായി. കെ.ജെ.ഷാജൻ, എ.പ്രദീപൻ, യു.മധു, ഇ.ചന്ദ്രൻ, എം.വി.ഗംഗാധരൻ, പി.ഗിരീഷ് കുമാർ, പ്രവീൺ കുമാർ, കെ.കെ.ഷാജി, കെ.ജെ.റൈജു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: കെ.ജെ.ഷാജൻ (പ്രസി.), പി.സന്തോഷ്, ശ്രീനി (വൈസ്.പ്രസി.), എ.പ്രദീപൻ (സെക്ര.), ഷിജൊ ജേക്കബ്, സി.പ്രകാശൻ (ജോ.സെക്ര.), കെ.ജെ.ഷാജി (ഖജാ.).


Share our post
Continue Reading

Kannur39 mins ago

‘കിരണ’ത്തിൽ ചികിത്സയുണ്ട്‌

Kerala53 mins ago

സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനിയും ഞായറും

Kerala56 mins ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

PERAVOOR2 hours ago

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Kerala2 hours ago

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

Kannur2 hours ago

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

PERAVOOR2 hours ago

വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണം; ഭാരതീയ വ്യാപാരി വ്യവസായി സംഘം

Kerala3 hours ago

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, സ്വയംചികിത്സ പാടില്ല; മഞ്ഞ‍പ്പിത്തത്തെ അകറ്റി നിർത്താം

Kerala5 hours ago

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala5 hours ago

പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!