അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു. ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറുമാണ് റിയാദിലേക്ക് പോകുന്നത്.നാളെ ഇവര്‍ ജയില്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ശേഷം റിയാദിലെ റഹീം നിയമസഹായസമിതി അംഗങ്ങളെ കാണും. ഉംറ നിര്‍വഹിച്ച ശേഷം മടങ്ങും.