Connect with us

Kannur

നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

Published

on

Share our post

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പുതിയ എ.ഡി.എമായി കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. ‘നവീൻ ബാബുവിനെ അറിയാം, അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്, അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ വി​ഷു വി​പ​ണ​ന മേ​ള​ക​ളി​ലെ താ​ര​മാ​ണ് കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജൈ​വ ക​ണി വെ​ള്ള​രി. അ​ഴീ​ക്കോ​ട്‌, പ​യ്യ​ന്നൂ​ർ, കാ​ങ്കോ​ൽ, പെ​രി​ങ്ങോം, ആ​ല​ക്കോ​ട്, സി.​ഡി.​എ​സു​ക​ളി​ൽ​നി​ന്ന് വി​ഷു സീ​സ​ണി​ൽ ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം നേ​ടി​യെ​ടു​ക്കാ​ൻ ക​ണി വെ​ള്ള​രി കൃ​ഷി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും അ​ൽ​പ സ​മ​യം മ​ണ്ണി​ൽ ഇ​റ​ങ്ങി പ​ണി​യെ​ടു​ക്കാ​ൻ മാ​റ്റി​വെ​ച്ചാ​ൽ ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി ക​ർ​ഷ​ക​ർ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി ഇ​ന്ന് നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി​യും, ത​ണ്ണി മ​ത്ത​ൻ കൃ​ഷി​യു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല.പ​തി​ന​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വോ​ണം ജെ.​എ​ൽ.​ജി ആ​റ് ഏ​ക്ക​റി​ൽ നെ​ല്ലും എ​ട്ട് ഏ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​ൻ, വെ​ള്ള​രി, മ​ത്ത​ൻ, ചീ​ര, പ​ട​വ​ലം, താ​ലോ​രി, പ​യ​ർ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലും. കു​ടും​ബ​ശ്രീ ആ​ഴ്ച ച​ന്ത​ക​ളി​ലും, നേ​രി​ട്ട് കൃ​ഷി സ്ഥ​ല​ത്തു​മാ​ണ് വി​ൽ​പ​ന. ക​ണി വെ​ള്ള​രി​യും മ​റ്റ് പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ഷു വി​പ​ണ​ന മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന കു​മാ​രി, ഷീ​ബ, പ്ര​ജാ​ത, ദീ​പ, ര​മ്യ എ​ന്നി​വ​രാ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​ർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!