Kannur
വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

കണ്ണൂർ:ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വായുവിലും മണ്ണിലും ജലത്തിലും വർധിക്കുന്നതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠനറിപ്പാേർട്ടിൽ കണ്ടെത്തൽ. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനായി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച്മുതൽ അഴീക്കൽവരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽവെള്ളവുമാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഒരു ലിറ്റർ കടൽവെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾവരെ കണ്ടെത്തി. ഇത് ശരാശരി ഇതരപ്രദേശങ്ങളേക്കാൾ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് എന്നിവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായുഅറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
ഭ്രൂണവളർച്ചയിലെ വ്യത്യാസം, ഗർഭാശയം, ഉദരസംബന്ധം, ശ്വാസകോശ അസുഖങ്ങൾ, അർബുദം എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിന് നിരവധി കാരണങ്ങൾ പുതിയ ജീവിതക്രമത്തിലുണ്ടെന്നും പറയുന്നു. കിണറ്റിന്റെ കപ്പിയിൽ ഉപയോഗിക്കുന്ന നൈലോൺ കയറുകൾ, കിണറ്റിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകൾ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് തുടങ്ങിയവയിലൂടെ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ആദ്യമായാണ് മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ഇത്തരമൊരുപഠനം നടത്താൻ തദ്ദേശസ്ഥാപനം മുൻകൈയെടുത്തത്. പഠനറിപ്പോർട്ടിലെ കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ പദ്ധതികൾ അനിവാര്യമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ പറഞ്ഞു.
Kannur
മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.
Kannur
വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.
Kannur
അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്