ഹരിതടൂറിസം പദവി ലക്ഷ്യമിട്ട്‌ ജബ്ബാർക്കടവ് സ്നേഹാരാമം

Share our post

ഇരിട്ടി:മാലിന്യം കുമിഞ്ഞ പുഴയോരത്തെ കാടുകയറിയ സ്ഥലം ഇപ്പോൾ സഞ്ചാരികൾക്ക്‌ ഇഷ്ടതാവളം. ഇരിട്ടി–- പേരാവൂർ റോഡരികിൽ ജബ്ബാർക്കടവ്‌ പുഴയോരത്ത്‌ പായം പഞ്ചായത്ത്‌ ജനകീയ കൂട്ടായ്മയിൽ നിർമിച്ച സ്നേഹാരാമം പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രമാണിന്ന്‌. മാലിന്യ നിർമാർജനത്തിനൊപ്പം സൗന്ദര്യവൽക്കരണ പദ്ധതി കൂടി നടപ്പാക്കിയാണ്‌ കരിയാൽ ജനകീയ കൂട്ടായ്മ ഉദ്യാനം നിർമിച്ച്‌ പരിപാലിക്കുന്നത്‌. എൻഎസ്‌എസ്‌ വളന്റിയർമാരുടെ നാട്ടിൻപുറ സൗന്ദര്യവൽക്കരണത്തിന്റെ കൂട്ടായ്മ കൂടിയുണ്ട്‌ ഈ ഉദ്യാനത്തിന്റെ പിറവിക്ക്‌ പിന്നിൽ.ജബ്ബാർക്കടവ് പാർക്ക് ഹരിത ടൂറിസം പദവി നേടുന്നതിന്‌ മുന്നോടിയായുള്ള സ്ഥാപനതല അവതരണം നടത്തി. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായാണ്‌ ജബ്ബാർക്കടവിലെ മാലിന്യ നിഷേപ കേന്ദ്രം ഉദ്യാനമാക്കി വികസിപ്പിച്ചത്‌. പഞ്ചായത്ത്‌ അവതരിപ്പിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയിലാണ്‌ ഹരിതകേരളം മിഷൻ പാർക്കിനെ ഹരിത പദവിയിലേക്ക്‌ ഉയർത്തുന്നത്‌.സ്ഥാപന തല അവതരണം പഞ്ചായത്ത് പ്രസിസന്റ് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം വിനോദ്‌കുമാർ അധ്യക്ഷനായി. ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. ഷിതു കരിയാൽ, പി. വി മനോജ് കുമാർ, കെ കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!