Connect with us

MATTANNOOR

ബാല്യകാല ഓര്‍മകളുണര്‍ത്തും ഈകുഞ്ഞെഴുത്തുകള്‍

Published

on

Share our post

മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ 43 അങ്കണവാടികള്‍ തയാറാക്കിയ 43 കൈയെഴുത്ത് മാസികകളാണ് ഒറ്റദിവസം പ്രകാശിപ്പിച്ചത്. ഐ.സി.ഡി.എസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മട്ടന്നൂര്‍ ഐ.സി.ഡി.എസ് ഇത്തരമൊരു ആശയമവുമായി മുന്നോട്ടുവന്നത്. കുരുന്നുകളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോള്‍ പിറന്നതോ.. സര്‍ഗാത്മക കഴിവുകളുടെ വസന്തം.കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകുക, കൈയെഴുത്ത് പ്രോത്സാഹിപ്പിക്കുക, മറ്റ് സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് പ്രാവീണ്യമുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, മാനസിക സമ്മർദം ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അങ്കണവാടികളുടെ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഓര്‍മകളുടെ മധുരം നുകരുന്ന നൂറോളം താളുകളാണ് മാസികയിലുള്ളത്.
മികച്ച കൈയെഴുത്ത് മാസിക തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ പെരിഞ്ചേരി അങ്കണവാടി ഒന്നാംസ്ഥാനവും വെമ്പടി അങ്കണവാടി രണ്ടാംസ്ഥാനവും നേടി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ ഒ പ്രീത അധ്യക്ഷയായി. ബാലസാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ കൈയെഴുത്ത് മാസിക പ്രകാശിപ്പിച്ചു.ഷീന എം കണ്ടത്തിൽ മുഖ്യഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വി.കെ സുഗതൻ, പി. ശ്രീനാഥ്, പി അനിത, പി. പ്രസീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാ തോമസ്, വിജയകുമാർ പരിയാരം, മനോജ്കുമാർ പഴശ്ശി, ശിവപ്രസാദ് പെരിയച്ചൂർ തുടങ്ങിയവർ സംസാരിച്ചു. അനുശ്രീ പുന്നാടിന്റെ നാടൻപാട്ടുകളും കലാപരിപാടികളുമുണ്ടായി.


Share our post

MATTANNOOR

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

Published

on

Share our post

മട്ടന്നൂർ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍ഫ്‌ളാഗ് ഓഫ് ചെയ്തു.എല്ലാ ദിവസവും രാവിലെ 5.40ന് മട്ടന്നൂരില്‍ നിന്നും ആരംഭിച്ച് 5.50 ന് വിമാനത്താവളത്തില്‍ എത്തിച്ചേരും. 6.20ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഇരിട്ടിയിലേക്ക് പോകും.പിന്നീട് ഉച്ചയ്ക്ക് കണ്ണൂരില്‍ നിന്ന് 12.15ന് പുറപ്പെട്ട് മട്ടന്നൂര്‍ വഴി 1.40 ന് വിമാനത്താവളത്തില്‍ എത്തുകയും തിരിച്ച് 2.15ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ബസ്സ് 3 മണിക്ക് ഇരിട്ടിയില്‍ എത്തും.രാത്രി 8.50 ന് ഇരിട്ടിയില്‍ നിന്ന് പുറപ്പെടും 9.35ന് വിമാനത്താവളത്തില്‍ എത്തും. തിരിച്ച് 10.15 ന് വിമാനത്താവളത്തില്‍ നിന്ന് മട്ടന്നൂരിലേക്ക് സര്‍വ്വീസ് നടത്തും.കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുളള യാത്രാക്ലേശം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നേരിട്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ് സര്‍വ്വീസ് ആരംഭിച്ചത്.


Share our post
Continue Reading

MATTANNOOR

ഉഡാൻ പ്രതീക്ഷയിൽ കണ്ണൂർ വിമാനത്താവളം

Published

on

Share our post

മട്ടന്നൂർ: ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കണ്ണൂർ വിമാന താവളത്തിനും പ്രതീക്ഷ പകരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് കിയാൽ അധികൃതർ നിവേദനം നൽകി.2019 മുതൽ 3 വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ എത്തിക്കാനും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് ഉഡാൻ.

കൂടുതൽ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് വരുന്നതിന് ഉഡാൻ പദ്ധതി ഉപകരിക്കും. മുൻപ്‌ ഇൻഡിഗോ എയർലൈൻസ് ആണ് കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നത്.ഹൈദരാബാദ്, ചെന്നൈ, ഗോവ, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ ആയിരുന്നു സർവീസുകൾ. കാലാവധി അവസാനിച്ചതോടെ ഈ സർവീസുകൾ നിർത്തി. ഇതിൽ ഗോവ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിലവിൽ കണ്ണൂരിൽ നിന്ന് സർവീസില്ല.

മറ്റു സർവീസിനേക്കാൾ കുറഞ്ഞ യാത്രാ നിരക്കിലാണ് ഉഡാൻ സർവീസുകൾ നടത്തുക. സർവീസ് ചാർജുകളും ആനുപാതികമായി കുറയുന്നതിനാൽ വിമാന താവളത്തിന് ലഭിക്കേണ്ട വരുമാനവും കുറവായിരിക്കും.ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയതിനെ തുടർന്നാണ് മുമ്പ് കണ്ണൂരിൽ നിന്ന് ഈ സർവീസുകൾ നടത്തിയത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്ന് വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിന് വേണ്ടി ഇളവ് ചെയ്തിരുന്നു.ഗോഫസ്റ്റ് എയർലൈൻസിന്റെ സർവീസുകൾ ഉഡാനിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഉഡാൻ പദ്ധതി വഴി കൂടുതൽ സർവീസുകൾ വരുന്നത് കണ്ണൂർ വിമാന താവളത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


Share our post
Continue Reading

MATTANNOOR

വിവിധ അധ്യാപക ഒഴിവ്

Published

on

Share our post

മട്ടന്നൂർ: ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ് ടി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം 22-ന് മുൻപ് അപേക്ഷ നൽകണം.

തില്ലങ്കേരി ഗവ. യു പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് പകൽ 11 മണിക്ക്.


Share our post
Continue Reading

Kerala2 mins ago

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 16-ന്

Kerala19 mins ago

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Kerala48 mins ago

കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കി സർക്കാർ

Kerala53 mins ago

നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ്

Kannur57 mins ago

നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

Kerala1 hour ago

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം;അമിക്കസ് ക്യൂറി

Kerala1 hour ago

ശമ്പളം കിട്ടിയില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

Kannur5 hours ago

വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

IRITTY5 hours ago

ഹരിതടൂറിസം പദവി ലക്ഷ്യമിട്ട്‌ ജബ്ബാർക്കടവ് സ്നേഹാരാമം

MATTANNOOR6 hours ago

ബാല്യകാല ഓര്‍മകളുണര്‍ത്തും ഈകുഞ്ഞെഴുത്തുകള്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!