Connect with us

Kerala

ജെ.ഇ.ഇ. മെയിൻ 2025: ജനുവരിയിലും ഏപ്രിലിലും

Published

on

Share our post

2025-26 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽവരുന്നത്.

കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി.യിലെ ബി.ടെക്., ബി.ആർക്., കോട്ടയം ഐ.ഐ.ഐ.ടി.യിലെ ബി.ടെക്. പ്രവേശനങ്ങൾ ഈ പരീക്ഷകൾവഴിയാണ്.

* പേപ്പറുകൾ, പരീക്ഷാഘടന

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും. പേപ്പർ -1ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്ന്‌ (തുല്യ വെയിറ്റേജോടെ) രണ്ടുഭാഗങ്ങളിലായി 25 ചോദ്യങ്ങൾവീതമുണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എ-യിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും) ചോദ്യങ്ങളുമുണ്ടാകും. എല്ലാം നിർബന്ധമാണ്.

രണ്ടാം പേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിനാണ്.

ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്നുഭാഗമുണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട്‌ I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട്‌ II) എന്നിവ രണ്ടിനുമുണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരംനൽകണം. പാർട്ട്‌ ll-ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എല്ലാത്തിനും ഉത്തരംനൽകണം. മൂന്നാംഭാഗം 2 എയിൽ ഡ്രോയിങ് ടെസ്റ്റും 2 ബിയിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എയിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. ഡ്രോയിങ് ടെസ്റ്റ് ഓഫ് ലൈൻ ആയിരിക്കും. 50 മാർക്കുവീതമുള്ള രണ്ടുചോദ്യങ്ങളുണ്ടാകും.

പരീക്ഷകളുടെ സിലബസ് jeemain.nta.nic.in ൽ ഉണ്ട്. മൾട്ടിപ്പിൾ ചോയ്സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. രണ്ടിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.

•സെഷൻ, ഷിഫ്റ്റ്, സമയം

പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടുതവണ (സെഷനുകളിൽ) നടത്തും. ജനുവരിയിൽ ആദ്യസെഷനും ഏപ്രിലിൽ രണ്ടാം സെഷനും. ഓരോ സെഷനിലും ഓരോ പേപ്പറിനും പല ഷിഫ്റ്റുകളുണ്ടാകാം.

സെഷൻ 1: ജനുവരി 22-നും 31-നും ഇടയ്ക്ക് ആയിരിക്കും. പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടുഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപതുമുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെയും. പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെ. പേപ്പർ 2-എയും 2-ബി യും (രണ്ടും) അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാദൈർഘ്യം മൂന്നരമണിക്കൂറായിരിക്കും.

ആദ്യഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപതുമുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ, ഉച്ചയ്ക്ക് മൂന്നു മുതൽ 6.30 വരെയും. സ്ക്രൈബ് ഉപയോഗിക്കാൻ അർഹതയുള്ള ഭിന്നശേഷിവിഭാഗക്കാർക്ക് പരീക്ഷാ സമയം നാലുമണിക്കൂർ ആയിരിക്കും. പേപ്പർ 2-എ യും 2-ബിയും (രണ്ടും) അഭിമുഖീകരിക്കുന്ന ഈ വിഭാഗക്കാർക്ക് നാലുമണിക്കൂർ 10 മിനിറ്റ് സമയം ലഭിക്കും.

•പരീക്ഷാകേന്ദ്രം

കേരളത്തിൽ എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിരം വിലാസം/നിലവിലെ വിലാസം അടിസ്ഥാനമാക്കിയാകണം പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

•ചോദ്യങ്ങളുടെ ഭാഷ

ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശികഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കും. ഏതുഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം. പിന്നീട് മാറ്റാൻ കഴിയില്ല.

•പഠിച്ചിരിക്കേണ്ട വിഷയങ്ങൾ

യോഗ്യതാപരീക്ഷാകോഴ്സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ:

* എൻജിനിയറിങ്: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം ആകാം

* ബി.ആർക്ക്: 10+2 തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ഡിപ്ലോമക്കാർക്ക് മാത്തമാറ്റിക്സ് നിർബന്ധം

* ബി.പ്ലാനിങ്: യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പക്ടസ് വ്യവസ്ഥ പ്രവേശനസമയത്ത് തൃപ്തിപ്പെടുത്തണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 33/34 കാണണം).

•ഒന്നോ രണ്ടോ സെഷൻ അഭിമുഖീകരിക്കാം

വിദ്യാർഥിക്ക് രണ്ടുസെഷനുകളിൽ ഏതെങ്കിലും ഒന്നുമാത്രമോ രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷനടത്തുന്നതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനുപകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാസ്കോർ നിർണയിക്കപ്പെടുന്നത് (എൻ.ടി.എ. സ്കോർ). രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്കോർ, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും. പെർസന്റൈൽ സ്കോർ അടിസ്ഥാനമാക്കി എൻ.ടി.എ. സ്കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനാൽ വിശദീകരിച്ചിട്ടുണ്ട്.

•അപേക്ഷ

ജനുവരിയിലെ സെഷൻ ഒന്നിലേക്ക് നവംബർ 22-ന് രാത്രി ഒൻപതുവരെ jeemain.nta.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി അതേദിവസം രാത്രി 11.50 വരെ. നെറ്റ് ബാങ്കിങ്, െക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. സർവീസസ് എന്നിവവഴി അടയ്ക്കാം. ഓരോ സെഷനിലേക്കുമുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

ആദ്യ സെഷന് അപേക്ഷിക്കുന്നവർക്ക് രണ്ടാം സെഷനും അഭിമുഖീകരിക്കാൻ താത്‌പര്യമുണ്ടെങ്കിൽ, അതിനുള്ള അവസരം രണ്ടാം സെഷനുവേണ്ടിയുള്ള പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ലഭിക്കും. അവർക്ക് ആദ്യ സെഷനിലെ അപേക്ഷാനമ്പർ ഉപയോഗിച്ച് രണ്ടാം സെഷനുള്ള ഫീസടച്ച് അപ്പോൾ അപേക്ഷ നൽകാം.

രണ്ടാം സെഷനുമാത്രം അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടാം സെഷൻ അപേക്ഷസമർപ്പണവേളയിൽ രജിസ്റ്റർചെയ്ത് ഫീസടച്ച് അപേക്ഷിക്കാം.

രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 24-ന് രാത്രി ഒൻപതുവരെ നൽകാം. അപേക്ഷാഫീസ് അതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും എട്ടിനും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ആ വേളയിലുണ്ടാകും.

* അപേക്ഷ നൽകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകണം. വെരിഫിക്കേഷനുവേണ്ടിയുള്ള ഒ.ടി.പി., പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവ ഇവയിലൂടെയാകും അറിയിക്കുക.

•അപേക്ഷയ്ക്ക് മൂന്നുഘട്ടങ്ങൾ

ആദ്യഘട്ടം: ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം

രണ്ടാം ഘട്ടം: ലഭിക്കുന്ന യൂസർ നെയിം, രൂപപ്പെടുത്തിയ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻചെയ്ത് അപേക്ഷ പൂർത്തിയാക്കണം

മൂന്നാംഘട്ടം: രേഖകളുടെ അപ്‌ലോഡിങ്, എക്സാമിനേഷൻ ഫീ ഓൺലൈനായി അടയ്ക്കണം

* ഫീസ് വിജയകരമായി അടച്ചശേഷം കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിൻറ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല.

* അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷ നൽകിക്കഴിഞ്ഞ് ചില ഫീൽഡുകളിൽ തിരുത്തലുകൾ/ഭേദഗതികൾ അനുവദിക്കില്ല

* ഒരാൾ ഒരപേക്ഷയേ നൽകാൻ പാടുള്ളൂ

* ആദ്യസെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-നകം പ്രതീക്ഷിക്കാം.

* രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 17-നകം പ്രതീക്ഷിക്കാം.

വിവരങ്ങൾക്ക്: jeemain.nta.nic.in (information > information-bulletin) |www.nta.ac.in

ആദ്യ സെഷന് നവംബർ 22 വരെ അപേക്ഷിക്കാം

പരീക്ഷ ജനുവരി 22-നും 31-നും ഇടയ്ക്ക്


Share our post

Kerala

മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Published

on

Share our post

ആലപ്പുഴ: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം. നവംബര്‍ 30-നു സമയപരിധി തീരും.മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി. ഇതരസംസ്ഥാനത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

മസ്റ്ററിങ് നടത്താന്‍ കഴിയാത്ത ജീവിച്ചിരിക്കുന്നര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാകും റേഷന്‍ കാര്‍ഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍നിന്ന് നീക്കില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിര്‍ത്തലാക്കും. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താന്‍ സൗകര്യമുണ്ടായിരുന്നു. അതിനാല്‍, അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ഉടന്‍ തീരുമാനമുണ്ടാകും.

അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആപ്പുവഴിയും മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുണ്ടെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ വിവരവും ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പോര്‍ട്ടബിലിറ്റി വിനയായി; കണക്കെടുപ്പിനു വ്യക്തതയില്ല

മസ്റ്ററിങ് ചെയ്യാത്ത ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കാന്‍ റേഷന്‍ കടക്കാരോട് സിവില്‍ സപ്ലൈസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോര്‍ട്ടബിലിറ്റി സംവിധാനമുള്ളതിനാല്‍ സ്ഥിരമായി പലരും ഒരേ റേഷന്‍കടയില്‍ എത്താറില്ല. അതുകൊണ്ടുതന്നെ കണക്കിനു കൃത്യതയുണ്ടാകില്ലെന്ന വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്.

പിങ്ക് കാര്‍ഡിലേക്കു മാറാന്‍ അപേക്ഷ നാളെമുതല്‍

ആലപ്പുഴയില്‍ പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡിലേക്കു മാറ്റാന്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 12-ആണ് അവസാനത്തീയതി. അക്ഷയകേന്ദ്രങ്ങള്‍വഴിയാണ് അപേക്ഷിക്കേണ്ടത്.


Share our post
Continue Reading

Kerala

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

Published

on

Share our post

 പിലാത്തറ: ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറഞ്ഞു. ചെറുതാഴം അമ്പലം റോഡിൽ കർണ്ണാടക ഹാസൻ സ്വദേ ശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. കുട്ടികളടക്കം 26 പേർ ബസിൽ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Kerala

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Published

on

Share our post

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകൾ. ഇതിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കുന്നതിന് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം.എമർജൻസി, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), എൻ.ഐ.സിയു (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇന്‍റന്‍സീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 10 നകം അപേക്ഷ നല്‍കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്.

അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ നേടിയിരിക്കണം. ഡാറ്റാ ഫ്ലോ പ്രോസസിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുന്‍ഗണന ലഭിക്കും. ഇതിനായുളള അഭിമുഖങ്ങള്‍ ഡിസംബറില്‍ നടക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.


Share our post
Continue Reading

KOLAYAD1 hour ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Kerala1 hour ago

മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Kerala2 hours ago

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

Kannur2 hours ago

അനിശ്ചിതകാല ലോറി പണിമുടക്ക് 25 മുതൽ

KOLAYAD15 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala16 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur16 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur17 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY17 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur17 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!