സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: മുഖ്യപരീക്ഷയ്ക്ക് രണ്ട് പേപ്പര്‍, പി.എസ്.സി.വിജ്ഞാപനം ഡിസംബറില്‍

Share our post

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ നിയമനത്തിനുള്ള മുഖ്യപരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പുതിയ വിജ്ഞാപനം ഡിസംബറില്‍ പി. എസ്.സി. പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും.അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത.മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ടുപേപ്പറുകളുണ്ടായിരിക്കും.

നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്നവിധത്തിലാണ് സമയക്രമം കമ്മിഷന്‍ യോഗം അംഗീകരിച്ചത്.തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണവകുപ്പില്‍ പമ്പ് ഓപ്പറേറ്റര്‍/പ്ലംബര്‍ (കാറ്റഗി നമ്പര്‍ 534/2023) സാധ്യതാപട്ടിക തയ്യാറാക്കാന്‍ യോഗം അനുമതി നല്‍കി. വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പെയിന്റര്‍, ഇലക്ട്രോപ്ലേറ്റര്‍) എന്നിവയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ യോഗം നിര്‍ദേശിച്ചു. അഭിമുഖത്തിനുശേഷം റാങ്ക്പട്ടിക തയ്യാറാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!