ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിതപദവി

Share our post

കണ്ണൂർ: ജില്ലയിലെ എട്ട്‌ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിത പദവി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആദ്യ ഘട്ടത്തിൽ എട്ട്‌ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌.

പുല്ലൂപ്പി കടവ് (നാറാത്ത്), ചാൽ ബീച്ച് (അഴീക്കോട്), വയലപ്ര (ചെറുതാഴം), ജബ്ബാർ കടവ് (പായം), പാലുകാച്ചി മല (കേളകം), പാലുകാച്ചി പാറ (മാലൂർ), ഏലപ്പീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (ഏരുവേശി) എന്നിവയാണ് എട്ട് കേന്ദ്രങ്ങൾ. ജില്ലയിലാകെ 59 ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഉള്ളത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്നത്.

മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജല സ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണത്തിന് സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രം പദവി സമ്മാനിക്കുന്നത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ഉള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!