അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Share our post

ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ വസ്തുക്കൾ വെച്ച് കൊണ്ട് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി എം.വി.ഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ വച്ചു കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ ളിൽ യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും എന്നും എം.വി.ഡി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ആളുകൾ ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്നുവെന്നും . കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നും എം.വി.ഡി കുറിച്ചു. റോഡിലുപയോഗിക്കുന്ന. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടുവിലറുകൾ എന്നും എം.വി.ഡി വ്യക്തമാക്കി

എം.വി.ഡിയുടെ ഫേസ്ബുക് പോസ്റ്റ്

അപകടം പതിയിരിക്കുന്ന യാത്രകൾ

ഇരുചക്രവാഹനം എന്നത് രണ്ടു പേർക്ക് വരെ ഒന്നിച്ച് സഞ്ചരിക്കാവുന്ന ഒരു വാഹനമാണ്. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ അവയിൽ വച്ചു കൊണ്ട് യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും. പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്ന ഒരു പറ്റം ആളുകൾ സമൂഹത്തിലുണ്ട്. കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.ഓർക്കുക, റോഡിലുപയോഗിക്കുന്ന. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടുവിലറുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!