ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Share our post

കൊച്ചി: വീട്ടിലേക്ക് ഹോം ഡെലിവറി സംവിധാനം ആരംഭിക്കാൻ കെ.എസ്​.ആർ.ടി.സി. നിലവിൽ ഡിപ്പോകൾകേന്ദ്രീകരിച്ച് കൊറിയർ സർവീസ് നടത്തുന്നുണ്ട്. ഇതി ഇത് വീട്ടുപടിക്കൽ എത്തുന്നതാണ് രീതി. അത്തരത്തിലുള്ള സംവിധാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കെണ്ടിരിക്കുകയാണ്.

47 ഡിപ്പോകളിലാണ് കെഎസ്ആർടിസിക്ക് ഇപ്പോൾ ലോജിസ്റ്റിക്സ് ശൃംഖലയുള്ളത്. ഇത് 93 ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാണ് ഹോം ഡെലിവറിക്ക് തുടക്കമിടുക. ഹോം ഡെലിവറി സേവനം തുടങ്ങുമ്പോൾ വലിയ ഒരുക്കങ്ങൾ വേണ്ടി വരും. കെഎസ്ആർടിസി തങ്ങളുടെ സ്വന്തം ജീവനക്കാരെ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുന്നത്. പുതിയ ജീവനക്കാരെ എടുക്കുന്നത് അധിക ചെലവ് വരുമെന്നതിനാൽ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. നിലവിൽ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സഹകരണം ഇതിനായി ആവശ്യപ്പെടും. പാഴ്സൽ കൈമാറ്റ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാകും. പദ്ധതി ഏത് രീതിയിൽ നടപ്പാക്കണമെന്നതിൽ അന്തിമ തീരുമാനത്തിൽ കെഎസ്ആർടിസി എത്തിയിട്ടില്ല. സ്റ്റാർട്ടപ്പുകളെ സമീപിച്ചിരിക്കുകയാണ്. അവരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനവും വിശദീകരണവും കെഎസ്ആർടിസി നൽകുന്നത്.

കേരളത്തിലെ എല്ലാ ഭാഗത്തേക്കും കെഎസ്ആർടിസി സർവീസ് ഉള്ളതിനാൽ പാഴ്സൽ കൈമാറ്റം ചെയ്യാൻ വേണ്ടി പദ്ധതികൾ ആവിശ്കരിച്ചാൽ മാത്രം മതിയാകും. സ്വകാര്യ ഏജൻസികളെ അപേക്ഷിച്ച് വേഗത്തിലും കുറഞ്ഞ നിരക്കിലും കൊറിയർ എത്തിക്കാനാകും. ഇതെല്ലാം കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതിന് ഗുണം ചെയ്യും.പിസി ന്യൂസ്‌,കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കഴിയുമെന്നതാണ് കെഎസ്ആർടിസി പറയുന്നത്. ഇപ്പോൾ നമ്മൾ കെഎസ്ആർടിസി വഴി ഒരു കെറിയർ അയച്ചാൽ ഡിപ്പോയിൽ പോയി മാത്രമേ എടുക്കാൻ സാധിക്കുകയുള്ളു. 47 ഡിപ്പോകളിൽ മാത്രമാണ് കെഎസ്ആർടിസി ഈ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും മൂന്ന് ലക്ഷം രൂപയുടെ വരുമാനം ആണ് ഇതുവഴി കെഎസ്ആർടിസി ഒരോ വർഷവും ലഭിക്കുന്നത്. അതിനാൽ കൊറിയർ സംവിധാനം വിപുലീകരിക്കുകയാണെങ്കിൽ കൂടുതൽ വരുമാനം കെഎസ്ആർടിസിക്ക് നേടാൻ സാധിക്കും.

ഓൺലൈൻ വ്യാപാരം ഇപ്പോൾ കൂടുതൽ സീജവമാണ്. അപ്പോൾ ഹോം ഡെലിവറി സംവിധാനം കൂടി കെഎസ്ആർടിസി കൊണ്ടുവരുമ്പോൾ വരുമാനം വർധിപ്പിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ്. പാഴ്സൽ ലഭ്യതക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കൾക്ക് ആശ്രയിക്കാനാകും അത്തരത്തിലുള്ള ക്രമീകരണങ്ങൾ ആയിരിക്കും കൊണ്ടു വരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!