കേന്ദ്ര സായുധ പൊലിസ് സേനകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍;അപേക്ഷ നവംബര്‍ 14 വരെ

കേന്ദ്ര സായുധ പൊലിസ് സേനാ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐടിബിപി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സേന വിഭാഗങ്ങളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയാണ് റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തസ്തിക & ഒഴിവുകൾ
ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഐടിബിപി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സേന വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്.
ആകെ 345 ഒഴിവുകള്‍
സൂപ്പര്‍ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്)
ശമ്പളം: 78,800-2,09,200 രൂപ. ഒഴിവുകള്‍ 5.
സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് (ഡെപ്യൂട്ടി കമാന്‍ഡന്റ്)
ശമ്പളം: 67,700- 2,08,700 രൂപ. ഒഴിവുകള്‍ 176.
മെഡിക്കല്‍ ഓഫീസേഴ്‌സ് (അസിസ്റ്റന്റ് കമാന്‍ഡന്റ്)
ശമ്പളം: 56,100- 1,77,500 രൂപ. ഒഴിവുകള്‍ 164.
മെഡിക്കല്‍ ഓഫീസര്‍/ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ 10 ശതമാനം ഒഴിവുകള്‍ വിമുക്തഭടന്‍മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷ ഫീസ് 400 രൂപ. വനിതകള്‍ വിമുക്തഭടന്‍മാര്‍, പട്ടിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി നവംബര്‍ 14 വരെ അപേക്ഷിക്കാം.
യോഗ്യത, സെലക്ഷന്‍ നടപടികള്‍ മറ്റ് കൂടുതല്‍ വിവരങ്ങള്‍ എന്നിവക്കായി www.recruitment.itbpolice.nic.in സന്ദര്‍ശിക്കുക.