വാർഡന്മാരെ നിയമിക്കുന്നു

Share our post

ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന. 40 മുതൽ 52 വയസ്സ് വരെ പ്രായമുള്ള വിമുക്തഭടൻമാരെ (ഇവർക്ക് ബിരുദം നിർബന്ധമല്ല) പുരുഷ വാർഡൻ തസ്തികയിലേക്ക് പരിഗണിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയാഡാറ്റ എന്നിവയും വയസ്സ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ്, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ പകർപ്പുകളുമായി നവംബർ ഏഴിന് രാവിലെ 11 ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!