Kerala
’ഊര്’ വാക്ക് കൈവിടാനാകില്ല, പദ്ധതികളെ ബാധിക്കുമെന്ന് പട്ടികവർഗ വിഭാഗം

രാജപുരം: പട്ടിക ഗോത്രവർഗവിഭാഗങ്ങൾ കുടുംബങ്ങളായി കഴിയുന്ന ഇടങ്ങളെ വിളിച്ചിരുന്ന ‘ഊര്’ എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംഘടനകൾ. പേര് മാറ്റുന്നത് പട്ടികവർഗമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾ അട്ടിമറിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. ‘ഊര്’ നിലനിർത്തണമെന്നാവശ്യപ്പെട്ട് അവർ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനെയും സമീപിച്ചു.പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മുൻ മന്ത്രി കെ.രാധാകൃഷ്ണനാണ് ആദിവാസി സങ്കേതങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ നടപടിയെടുത്തത്. ആദിവാസി സമൂഹം കാലങ്ങളായി ഉപയോഗിച്ചിരുന്ന സങ്കേതം, ഊര് എന്നിവയും ഇതോടൊപ്പം ഒഴിവാക്കി. പകരം ഉന്നതി, നഗർ, പ്രകൃതി തുടങ്ങിയവയോ പ്രാദേശികമായ പേരുകളോ ഉപയോഗിക്കാനും ഉത്തരവിറക്കി. ഈ മാറ്റം പ്രശ്നമാകുമെന്നാണ് പട്ടികവർഗ വിഭാഗങ്ങൾ പറയുന്നത്.
തനതായ ഭാഷ, വിശ്വാസം, ആചാരം, ജീവിതരീതി, കൂട്ടായ്മാബോധം തുടങ്ങിയ സവിശേഷതയും ഭരണഘടനാ പരിരക്ഷയും ആവശ്യമുള്ള ഗോത്രവിഭാഗങ്ങളെയാണ് സർക്കാർ, പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2011-ലെ സെൻസസ് പ്രകാരം 37 വിഭാഗങ്ങളിലായി 4,84,839 ആണ് സംസ്ഥാനത്തെ പട്ടികവർഗ ജനസംഖ്യ. കാലങ്ങളായി അവർ കഴിയുന്ന ഇടങ്ങൾ അറിയപ്പെട്ടിരുന്ന ഊര് എന്ന പേര് അംഗീകൃത സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടില്ലാതെ മാറ്റിയെന്നാണ് ഇവരുടെ പരാതി.
ഊരുകൂട്ടത്തെയും ബാധിക്കും
ആദിവാസി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച പരമാധികാര സമിതിയാണ് ഊരുകൂട്ടം. ഊര് എന്ന പേര് മാറ്റുന്നതോടെ പട്ടികവർഗമേഖലയിൽ കേന്ദ്രസഹായം ലഭിക്കുന്നതിനടക്കം തടസ്സമാകുമെന്നും ഊരുകൂട്ടത്തിന്റെ പരമാധികാരംതന്നെ ഇല്ലാതാകാൻ കാരണമാകുമെന്നും പട്ടികവർഗ സംഘടനകൾ പറയുന്നു. പരമ്പരാഗത നിയമനിർമാണ സഭയായ ഊരുകൂട്ട യോഗത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്നും ആശങ്കയുണ്ട്.
പരമ്പരാഗതമായി ഓരോ ഗോത്രവിഭാഗവും അവരുടെ മേഖലയെ തുളു ഭാഷയിൽ സ്ഥലം എന്നർഥമുള്ള ‘ഊര്’ എന്നാണ് വിളിക്കുന്നത്. ദ്രാവിഡ ഭാഷാപദമായ ‘ഊര്’ എന്ന വാക്ക് സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും അടയാളമായാണ് ഗോത്രവിഭാഗങ്ങൾ കാണുന്നത്. ഊര് എന്നപേര് ഒഴിവാക്കുന്നത് ഊരുകൂട്ട സമിതിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു.
കാര്യമായ പഠനമില്ലാതെയും ചര്‍ച്ച നടത്താതെയും പേരുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ദളിത് സമുദായമുന്നണി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൃഷ്ണന്‍ മൂപ്പില്‍ പറഞ്ഞു.
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Kerala
ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ് പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.
1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Kerala
ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്