മുതിർന്ന പൗരർക്കുള്ള യാത്രാസൗജന്യം പുന:സ്ഥാപിക്കണം; സഹകരണ എംപ്ലോയീസ് അസോസിയേഷൻ

പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. കെ.എ.കുര്യാക്കോസ് അധ്യക്ഷനായി. 80 കഴിഞ്ഞ അംഗങ്ങളെ ആർ.എം.മത്തായി, വി.എം.ചാക്കോ, സഖറിയാസ് എന്നിവർ ആദരിച്ചു. പി.കെ.ജയേന്ദ്രൻ, കെ.എസ്.തോമസ്, ഭാസ്‌കരൻ കളരിക്കണ്ടി, ഒ.ബാലൻ നമ്പ്യാർ, ഗോവിന്ദൻ പൊറോറ, കെ.രവീന്ദ്രൻ, കെ.ബാലകൃഷ്ണൻ, സി.വിജയൻ, കെ.മോഹനൻ,മോളി എന്നിവർ സംസാരിച്ചു.