ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണം

Share our post

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കർശന നിർദ്ദേശം. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഡ്യൂട്ടിക്കിടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർവീസ് ചട്ടം ഓർമ്മിപ്പിച്ചുകൊണ്ടാണ് സർക്കുലർ ഇറക്കിയത്. ക്രമക്കേട് കാട്ടുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ സി.എച്ച്‌.നാഗരാജു മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികള്‍ വകുപ്പ് മേധാവിക്ക് ലഭിക്കുന്നുണ്ടെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശത്തില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാറും നിർദ്ദേശം നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!