നവോദയ വിദ്യാലയങ്ങളിൽ ലാറ്ററൽ എൻട്രി പ്രവേശനം; അവസാന തീയതി ഒക്ടോബർ 30

Share our post

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിലുള്ള സ്വയംഭരണസ്ഥാപനമായ നവോദയ വിദ്യാലയ സമിതി, ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ 2025-26 അധ്യയനവർഷം നികത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.ക്ലാസ് ആറുമുതൽ 12 വരെ സഹവാസരീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഒരുക്കിയാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. കോഴ്സിന് സി.ബി.എസ്.ഇ. അഫിലിയേഷനുണ്ട്. ഗ്രാമീണമേഖലകളിലെ കുട്ടികൾക്ക്, നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ നവോദയ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നു. ബോർഡിങ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക്, സ്റ്റേഷനറി ഉൾപ്പെടെ സൗജന്യമായാണ്‌ ഇവിടെനിന്ന് ലഭിക്കുക. ലാറ്ററൽ എൻട്രി ടെസ്റ്റ് (എൽ.ഇ.ടി.) വഴിയാണ് ഒഴിവുകൾ നികത്തുക.

യോഗ്യത

ക്ലാസ് ഒൻപത്: പ്രവേശനം തേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ താമസക്കാരായിരിക്കണം. ഇതേ ജില്ലയിലെ ഗവൺമെന്റ്/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ 2024-25ൽ എട്ടാം ക്ലാസിൽ ആയിരിക്കണം പഠനം. ജനനത്തീയതി 1.5.2010-നും 31.7.2012-നും ഇടയ്ക്കായിരിക്കണം (രണ്ടുദിവസവും ഉൾപ്പെടെ). സംവരണ വിഭാഗക്കാരുൾപ്പെടെ ഉള്ളവർക്ക് ഈ പ്രായവ്യവസ്ഥ ബാധകമാണ്.ക്ലാസ് 11: പ്രവേശനംതേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഗവൺമെൻറ്്‌/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ, 2024-25ൽ പത്താം ക്ലാസിൽ ആയിരിക്കണം പഠനം (2024 ഏപ്രിൽ-2025 മാർച്ച് സെഷൻ/ 2024 ജനുവരി-2024 ഡിസംബർ സെഷൻ). ജനനത്തീയതി 1.6.2008-നും 31.7.2010-നും ഇടയ്ക്കായിരിക്കണം (രണ്ടു ദിവസങ്ങളും ഉൾപ്പെടെ). ക്ലാസ് 10 പഠനവും താമസവും ഒരേ ജില്ലയിൽ ആണെങ്കിൽമാത്രമേ ഡിസ്ട്രിക്ട്‌ ലവൽ മെറിറ്റിന് പരിഗണിക്കൂ.

തിരഞ്ഞെടുപ്പ്

ഫെബ്രുവരി എട്ടിന് നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത സെലക്‌ഷൻ ടെസ്റ്റുകൾ വഴിയാകും തിരഞ്ഞെടുപ്പ്. ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് ആൻഡ് സയൻസ് എന്നിവയിൽനിന്നും; പതിനൊന്നാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് മെൻറൽ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയിൽനിന്ന്‌ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യപ്പേപ്പർ ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിൽ ലഭ്യമാക്കും.

നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ്, ഓൺലൈൻ അപേക്ഷാ ലിങ്ക് എന്നിവ ഈ ലിങ്കുകളിൽ ലഭിക്കും.

ക്ലാസ് 9: cbseitms.nic.in/2024/nvsix/
ക്ലാസ് 11: cbseitms.nic.in/2024/nvsxi_11/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!