Connect with us

Kerala

നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം;അനുമതി നൽകി വ്യാമയാന മന്ത്രാലയം

Published

on

Share our post

വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്.മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ട് പ്രവേശനമുണ്ടാകൂ.സാധാരണ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. ഇക്കാരണത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാന്‍ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് നല്‍കി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.


Share our post

Kerala

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധസമിതിയുടെ ശുപാർശകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.

🔰ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.

🔰ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം

🔰ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.

🔰കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം

🔰ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.


Share our post
Continue Reading

Kerala

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Kerala

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.


Share our post
Continue Reading

Trending

error: Content is protected !!