കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു

Share our post

മുഴക്കുന്ന്:മുഴക്കുന്ന്‌ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ്‌ മഹോത്സവം നടക്കുന്നത്‌. സദനം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എട്ടു ദിവസത്തെ കഥകളി അരങ്ങിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. പ്രസാദ് ഗുരുക്കൾ, സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ കെ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ കെ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനം ബകവധം കഥകളി അരങ്ങേറി. വെള്ളി മുതൽ 31 വരെ രാവിലെ ഒമ്പതര മുതൽ 12 വരെ കഥകളി ശിൽപ്പശാലയും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!