പന്തീരങ്കാവ്‌ ഗാർഹിക പീഡനക്കേസ്‌ ഹൈക്കോടതി റദ്ദാക്കി

Share our post

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാൻ താത്പര്യമെന്നും പറഞ്ഞ് യുവതി നല്‍കിയ സത്യവാങ്മൂലത്തെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.

മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തില്‍ രാഹുല്‍ പി ഗോപാലും (29) വിവാഹിതരായത്. വിവാഹത്തിനു ശേഷം യുവതി രാഹുലിന്റെ വീട്ടില്‍ കടുത്ത പീഡനങ്ങള്‍ നേരിട്ടിരുന്നതായാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്ദനമേറ്റ പാടുകള്‍ കാണുകയും തുടർന്ന് അന്വേഷിച്ചപ്പോള്‍ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി രംഗത്തെത്തി. ബന്ധുക്കള്‍ സമ്മർദ്ദത്തിലാക്കിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്ന് യുവതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറഞ്ഞതെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

‘തനിക്ക് രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹമെന്നും വീട്ടുകാർ ഇടപ്പെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നെന്നും’ യുവതി പറഞ്ഞു. ഇതിനു ശേഷമാണ് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!